താൾ:Girija Kalyanam 1925.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
117

സകലജനജനനി നിജസഹചരികളൊടുമ-
സ്സർവേശ്വരനേ വരിപ്പാൻ പുറപ്പെട്ടു.
മൃദുരണിതപദകടകമിടയിടയിൽ മന്ദിച്ചു
മെല്ലെമെല്ലെച്ചെന്നു വല്ലഭം ദുർല്ലഭം
കളമധുരമളിമുരളുമൊരു വരണമാലയാ
കണ്ഠത്തിൽവച്ചു തൻബകൈയിണയ്ക്കങ്ങിടം.
അടിമുടിയൊടിടകളിരുമമൃതകടൽ തന്നിൽ നീ-
രാടിയാടീരേഴിൽ വാഴും ചരാചരം
അടിമലരിലടിമപെടുമവർകളവനം കൊതി-
ച്ചംബികാ മാലയാലംബത ത്ര്യംബകം.
"അഴലൊഴിയുമെഴുമഴകുമഖിലഭുവനൌകസാ-
മാപത്തിനി മേലിലാൎക്കുമില്ലോൎക്കിലോ"
ഇതി വിയതി മുനിമൊഴികൾ മലർമഴകളൂഴിയി-
ലീശ്വരീമാലയേറ്റീശ്വരൻ നിന്നനാൾ.

അഥ പടലമിളകി വലമിടമൊഴികെ മാലോക-
രമ്പോടെഴുന്നള്ളി കല്ല്യാണമണ്ഡപേ.
അമിതമുനിസുരസദസി ഗിരിസുതയൊടും തുട-
ൎന്നാസനേ നാഥനിരുന്നള്ളി സാദരം,
പട്ടതയൊരു പരിണയനസമുചിതവിധാനങ്ങൾ
പാടുപാടേ ചെയ്തു സപ്തൎഷിചൊല്പടി.
അഖിലജനഭരണമതിനിഹ തുണ നമുക്കു നാ-
മന്യോന്യമെന്നു ചെയ്തു പാണിപീഡനം.
ലളിതപദചകിതഗതി ദഹനനു പ്രദക്ഷിണം
ലജ്ജാരതിസ്വേദരോമാഞ്ചചഞ്ചലം
ലസദനഘമണികഗുളഗുണഗണനിബന്ധനം
ലാജഹോമാദിചെയ്താചാരപേശലം
അതിമൃദുലമചലമകൾ തളിരടി പിടിച്ചു താ-
നമ്മിചവിട്ടിച്ചു കൃത്വാ ധ്രുവേക്ഷണം
ശിവനുഴറി രജതഗിരിപുരിയിലെഴുനള്ളുവാൻ
ചെമ്മേ സമാപ്യ ക്രിയാകലാപം ക്രമാൽ.
അമരമുനിമടവർകുലമരനുമഥ ഗൌരിക്കു-
മാർദ്രാക്ഷതംകൊണ്ടുഴിഞ്ഞു സഭാന്തരേ.
ത്രിപുരരിപു ഹരനുമിഹ തുഹിനഗിരി നിസ്തുലം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/136&oldid=152702" എന്ന താളിൽനിന്ന് ശേഖരിച്ചത്