Jump to content

താൾ:Girija Kalyanam 1925.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
116
ഗിരിജാകല്യാണം

മേദിനീ മെല്ലെന്നു നേരെയായീ തദാ.
പുതുമയൊടു സുരമുനികൾ കലശജനെ മാനിച്ചു
ഭൂമീതലേ പൂൎവ്വസംസ്ഥാനസുന്ദരേ
ഗുണനുതികൾ കരുതി പലർ മഹിതലഘടീയന്ത്ര-
കൂടയിൽക്കല്ലെന്നു കുംഭോത്ഭവനുടേ.
നഗനഗരപുരിവിപിനനദനദിതടങ്ങളും
‌നാനാജനൌഘനിശ്വാസവും നേരായി.

നഗപുരിയിൽ മികവുടയ സുരമുനിസതീകുലം
നായകപൂജയ്ക്കൊരുമ്പെട്ട തൽക്ഷണം.
മിടമയൊടു മൃഡനികടമുടനുപഗതാ തദാ
മൈനാകപാർവതീമാതാ ഗിരിപ്രിയാ.
അവൾവരവിലഖിലജനമിഴികൾ കുളിരുമ്മാറൊ-
രംഗനാലോകവും വന്നു ശിവാന്തികെ.
അമരതരുനറുമലരുമർഘ്യപാദ്യാദിക-
ളഷ്ടമംഗല്യങ്ങൾ തുക്കുവിളക്കുകൾ
നിബിഡപരിമളഭരിതവരകളഭകസ്തൂരി-
നീരാജനഭാണ്ഡവെൺചാമരാദിയും.
ഇവ പലതു കരതളിരിൽ മിളിതരസമാണ്ടുകൊ-
ണ്ടെല്ലാവരും വന്നു നല്പാര കുതൂഹലാൽ.
ശശിശകലമണിയുമരനരികിലഥ മേളിച്ചു
ശംഖഭേരീതൂൎയ്യനാദവും ഗീതവും.
ത്വരിതമഥ ഗിരിമഹിഷി, സുരസുരഭിദുഗ്ദ്ധേന
തൃക്കാൽ കഴുകിച്ചു വിശ്വേശ്വരനുടേ.
ശിശിരമതിമധുരമതു ശിരസി ച ശരീരേ ചു
ചേൎത്തു പ്രീത്യാ ശിവശ്രീ പാദതീൎത്ഥവും.
അഖിലജഗദധിപനവളതിനുപിറകർഘ്യവു-
മാചമനീയവുമാശു നല്കീടിനാൾ.
അതിസുരഭിമലർഗുണവുമനഘമനുലേപന-
മൻപോടു നല്ല നീരാജനം ചെയ്തുടൻ
അഴകടയൊരണികുഴലിൽ നറുമലർകടന്നുകൊ-
ണ്ടാരാദ്ധ്യ സാദ്ധ്വീ നമസ്കരിച്ഛിടിനാൾ.

മലമകളുമതുപൊഴുതു തൊഴുതു ജനകാഗ്രജ-
ന്മാരെയും മറ്റു പലരെയും മാതരം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/135&oldid=152698" എന്ന താളിൽനിന്ന് ശേഖരിച്ചത്