പുഴകൾ, പലതൊരുകരകൾ കവികയുമഹോ കാൺക;
പൊട്ടി ഞാൻ ഭ്രഷ്ട്രയാം; പോററി! തുണയ്ക്ക, നീ.
ഇതി ധരണി കരയുമളവതിവിശദമപ്പൊഴു-
തേറ്റക്കുറച്ചിലും കാണായി ഭൂമിയിൽ
തദനു പുനരതിനു വഴി നിജമനസി ചിന്തിച്ചു
തമ്പുരാൻ കുംഭോത്ഭവനേ വരുത്തിനാൻ.
"കലശലിഹ വരുമറിക കലശഭവ! മാമുനേ!
കാത്തുകൊൾവാൻ നാമിരുവരേയുള്ളൂ കേൾ.
മമ തു പുനരിതുപൊഴുതിലനവസരമാകയാൽ
മാന്ദ്യമുണ്ടാകൊലാ; പോക നീ സാമ്പ്രതം.
മലയഗിരിശിരസി വസ; മതി മനസ്സി സംശയം;
മഗ്നയാമല്ലെങ്കിലൂഴിയിന്നാഴിയിൽ"
ഇതി സപദി ശിവവചനമവനതു ചെവിക്കൊണ്ട
തേവമെന്നംഗീകരിച്ചൊന്നുണർത്തിനാൻ.
കലുഷഹര! ഹര! ഗിരിശ! സുരഗിരിശരാസ! നിൻ
കല്യാണകൌതുകമെല്ലാർക്കുമുത്സവം.
അധനനിവനിതി വെടികിലഹമഗതി നിർഭാഗ്യ-
നാജ്ഞകേളായ്കിലിന്നാത്മഹത്യാഹതൻ
പശുമതികൾ വയുമറിക പശുപതി ഭവാൻ പ്രഭോ!
പാഹി മാമെന്നൊഴിഞ്ഞെന്തുണർത്താവതും.”
അവശമിതി വിടതൊഴ്തു, കൗശഭവന്നേര-
മാശു ലോപാമുദ്രതാനും പുറപ്പെട്ടു.
അഛനവനെയരികിലുടനഴകൊടു വിളിച്ചു മ
റ്റാരുമേ കേളാതെ വേറേയരുളിനാൻ.
പരമസുഹൃദിഹ ജഗതി പരമൊരുവനാരുള്ളു?
പാരവശ്യം പാരമെന്തിനു മാനസേ?
നിമിഷമുപയമനഥ ഝടിതി കുടിയുംകൊണ്ടു
നിൻമുമ്പിൽ വന്നൊഴിഞ്ഞങ്ങു പോകില്ല ഞാൻ.
കൊതി കളവനുഴലരുതു ചതി പറകയില്ലെന്നു
കുംഭോത്ഭവൻ കേട്ടു ശംഭോരുദീരം
ത്രിപുരഹരനടിതൊഴുതു, ഝടിതി, വിയദ്ധ്വനാ.
ദക്ഷിണദിഗ്ഭാഗമാശ്രയിച്ചീടിനാൻ,
മിഥുനമതു മലയഗിരിമുകളിലിഴിയുംവിധൗെ
താൾ:Girija Kalyanam 1925.pdf/134
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
115
