താൾ:Girija Kalyanam 1925.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
111

വാണീപതിയൊടും ലക്ഷ്മീപതിയൊടും
ചപലതകളരുതരുതു സകലമപി പിന്നെയാം
ചാലകവാതിൽ തുറന്നു നില്ക്കുന്നു ഞാൻ.
ഇതി സഖികൾ വചനമനു ഗിരിപുരന്ധിമാ
രീശനെക്കാണ്മതിന്നെങ്ങും നിറഞ്ഞുതേ"
ഒരു കമനിയുടൽമുഴുവനണിവുകളണിഞ്ഞോടി;
യൊട്ടൊട്ടു കോപ്പിട്ടൊരുത്തി മണ്ടീടിനാൾ.
ഒരുമിഴിയിൽ മഷിയെഴുതി മറുമിഴിയെഴുതാതെ-
യോടിനാളന്യാ മഷിക്കോലുമായ്ക്കരേ.
കരയുമൊരു ശിശുവിനൊരു കമനി മുല നല്കാതെ;
കാചിപാൽ വാങ്ങിവൈക്കാതെയും കാചന,
ഉഴറിയൊരു കരതളിരിലുരുളയുമെടുത്തുകൊ
ണ്ടൊക്കത്തു കുട്ടിയെത്താങ്ങിവന്നാൾ പരാ.
ഒരു തരുണി കഴലിണയിലണിയുമൊരു യാവക-
മൊട്ടുമേ തോരാതേയോടി വന്നീടിനാൾ
അവളിടയിലടിവഴുതി വിവശമവനൗെ വീണ-
താരുമേ കാണാതെ മണ്ടിനാൾ കാചന,
ഒരു യുവതി തഴുതിടയിലിടയുമണിഹാരവു-
മൂക്കോടു പൊട്ടിച്ചു പെട്ടെന്നു മണ്ടിനാൾ.
അതിനുടയ മണികളുടനവിടവിടെ വീണതി-
ലന്യാ വഴുക്കിവീണാടൽപുണ്ടെത്തിനാൾ.
ഹരനികുടമഗമദൊരു പുരതരുണി പൂണ്ടുകൊ
ണ്ടാരം തലയിലും മാല്യങ്ങൾ മാറിലും
അവശതയിലുചിതവുമൊരനുചിതവുമാരറി?
ഞ്ഞന്യോന്യമാരുമേ നോക്കീല തൽക്ഷണം.
മടവർകുലമഖിലമപി മനസി ബഹുസംഭ്രമാൽ
മാടങ്ങൾതോറും കരേറി നിരന്തരം,
ചലിതധൃതി പുരസതികൾ പുരമഥനമീക്ഷിതും
ചാലകവാതിൽതോറും നിറഞ്ഞിടിനാർ
ശരദുഡുപശതസുഷമമഖിലജഗദീശ്വരം
ചാരത്തുകണ്ടാർ വരവേഷഭാസുരം.
പരൽമിഴികൾ പരമശിവനുടൽ മുഴുവനെക്കണ്ടു
പാരമാനന്ദിച്ചിതാപാദമാശിഖം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/130&oldid=152613" എന്ന താളിൽനിന്ന് ശേഖരിച്ചത്