താൾ:Girija Kalyanam 1925.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
110
ഗിരിജാകല്യാണം

സ്ഫുരിതകളകളമൊടിഹ പരമവർ പുളപ്പൊടേ
പൂക്കിതങ്ങോഷധിപ്രസ്ഥപുരോദരേ
വിനയനെറിവൊടു ശിഖരിപരിവൃഢനനന്തരം
വിശ്വേശനെക്കണ്ടു വിണ്ണിൽ വൃഷോപരി.
രജതഗിരിരുചിതടവുമനുപമകളേബരം
രത്നകിരീടിനം മേചകകൈശികം
അളികതലധൃതഘുസൃണതിലകമസിതഭൂക-
മാനന്ദശൃംഗാരജാഗരൂകേക്ഷണം
ജനനയനഹൃദയഹരനിരുപമമുഖദ്യുതി-
ജാംബൂനദമണികുണ്ഡലമണ്ഡിതം
ഉടൽ മുഴുവനതിസൂരഭിവിലസദനുലേപന-
മൂത്തമരത്നാഭരണയോഗോജ്ജ്വലം
മൂദിതസുരമുനിദനുജഗുഹ്യകഗന്ധർവ-
മൂർത്തിത്രയാവൃതം ദീപ്തിലിപ്താംബരം
നിഖിലജഗദധിപതിയെ നിജനികടമാഗതം
നീരാജനം ചെയ്തു നത്വാ ഗിരീശ്വരൻ.
കഴൽതൊഴുതു നിറയുമൊരു ജനനടുവിലഞ്ചസാ
കാളക്കഴുത്തീന്നിറങ്ങി മഹേശ്വരൻ.
പതഗപതിഗളഗളിതപരമപുരുഷാർപ്പിതേ
പാദുകേ പദ്ഭ്യാമലങ്കരിച്ചിടിനാൻ.
കമലഭവമജിതമപി വലവുമിടവും ചേർത്തു
കൈകൾ താങ്ങിച്ചങ്ങഴുന്നള്ളി മെല്ലവേ,
പദപതിതമഗപതിയെ മമതയൊടു മാനിച്ചു
പാവാടമേലെ പശുനാം പരിവൃഢൻ
ഗുരുകുതുകുമതുപൊഴുതു ഗിരിവരമഹാപുരി-
പറവതിനുമറിവതിനുമരുതരുതതിൽപ്പരം
പാരിച്ചൊരാഘോഷമോഷധിപ്രസ്ഥഗം

പടഹരവകുരവയൊടു ഭടകളകളങ്ങളും
പത്തിരട്ടിച്ചു കേട്ടപ്പോൾ പരിഭ്രമാൽ
കരളിലുരുകുതുകമൊടു പുരവനിതമാരഹോ
കാണ്മാൻ മഹോത്സവം മാടമേറീടിനാർ
"വരിക സഖി! പരമശിവനയമയുമെഴുന്നള്ളി

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/129&oldid=152612" എന്ന താളിൽനിന്ന് ശേഖരിച്ചത്