താൾ:Girija Kalyanam 1925.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
109

ചേങ്ങലയുമിലത്താലമുടുക്കുകൾ
അതിവിവിധമപരമമപി മിളിതരുതിവാദ്യൗെഘ
മണ്ഡകടാഹം മുഴക്കീ നിരൎഗ്ഗളം
കൊടികളൊടു കടകളൊടു തഴകൾ സിതാചാമര
ക്കൂട്ടങ്ങളാലവട്ടങ്ങൾ ചുരുതീകൾ
കതിനവെടി കുസുമവെടിയെലിവെടി പടക്കങ്ങൾ
കൈവെടി കമ്പവെടി,യേറുവാണവും
ചരടുതിരിയമൃതുതിരി മെഴുതിരി നിലാത്തിരി
ചക്രവാണങ്ങൾ കയറ്റുവാണങ്ങളും
മുനിനിവഹനിഗമജപമുഷിതദുരിതവ്രജം
മോഹനഗന്ധർവഗീതപ്രബന്ധവും
അമരഗണമുഖമിളിതജയജയനിനാദവു-
മപ്സരസ്ത്രീജനലാസ്യക്രമങ്ങളും
പ്രമഥഗണവിഹൃതിരണവികൃതികളുമിത്തരം
പ്രാഭവഘോഷം പറയാവതല്ല മേ.
അതിവിതതജനനടുവിലഖിലഭുവനേശ്വര
നാകാശമാൎഗ്ഗേണ മെല്ലേ നടകൊണ്ടു.
അമരതരുകുസുമചയമിളിതകളഗൎജ്ജിത
മത്ഭുത മേഘങ്ങൾ വൎഷിച്ചു തൽക്ഷണെ.
മധുമസൃണമതിതിലൊരിതളിഹ മഹിയിൽ വീണീല
മാലോകർ മാനത്തു തുറ്റു നടക്കയാൽ.
ജനവിതതി രജതഗിരി പരിസരമൊഴിച്ചീല;
ചെന്നു നിറഞ്ഞു ഹിമാലയം നീളെയും,
വഴിയിലിഹ വളരെ ജനമുഴറി വിവശപ്പെട്ടു
വർഷാത്യയനദീമന്ദം നടകൊണ്ടു.
പ്രളയദശവരുപമളവിലെഴുകടലുമൊന്നിച്ചു
പേൎത്തൂ പുളയ്ക്കും പ്രാകാരം പ്രകാശിതം.

അഥ തുഹിനഗിരി ഗിരിശമഴകൊടെതിരേല്പതി
ന്നഞ്ജസാ നിൎഗ്ഗതനായീ നിജാലയാൽ,
ജനതതികളനവധികളവനൊടു പുറപ്പെട്ടു
ചെന്നു തമ്മിൽച്ചേൎന്നു രണ്ടു യോഗങ്ങളും,
വശതയോടു വലിമയൊടു പൊലിമയുമഹോസമം
വന്ന യോഗത്തിനും നിന്ന യോഗത്തിനും.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/128&oldid=152611" എന്ന താളിൽനിന്ന് ശേഖരിച്ചത്