താൾ:Girija Kalyanam 1925.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
108
ഗിരിജാകല്യാണം

മുനിസദസി സൂരസദസി തൊഴിലൊടു മറിച്ചിലും
മോഹനനാട്യങ്ങൾ വാദ്യ ഗീതങ്ങളും,.
ഹരനരികിലിരുപുറവുമനുരണിതവീണരായ്
ഹാഹാശ്ച ഹൂഹൂശ്ച തുംബുരുനാരദൗ'
ഭുവനപതി പുതുമയൊടു മെതിയടിയിലേ ചെന്നു
ഭോഗപുരിമണിപ്പൂമകസീമനി,
കുശവർ ചില പ്രമഥവരർ കോപ്പുമിടിയിച്ചു
കൂറ്റനെക്കൊണ്ടന്നു നിൎത്തി തദന്തത്തേ
ഖരഖുരവിലിഖിതഭുവമുരുകകുദമുന്നതം
കാൎത്തനപരമണികിങ്കണിമണ്ഡിതം
ഉഡുപരുചിചടുലപരിചരിതപൃഥലാംഗ്രല
മുത്തുംഗശാതശൃഗാബദ്ധചാമരം
ജഗദനിപനഴകിനൊടു വൃഷവരമമും ജവാ-
ജ്ജംഗമകൈലാസശൈലം കരേറിനാൻ,
പരമശിവമെതിയടികൾ കരതളിരിലാണ്ടുതാൻ
പന്നഗാരാതിഗളമേറി മാധവൻ.
കമലജനുമഴകൊടു വിമാനമേറീ നിജം
കാലാഗ്നിരുദ്രാദികളും പുറപ്പെട്ടു.
അതുപൊഴുതിലമരഭടർ നടനടനടായെന്നു
മാൎഭടിഘോഷവുമാൎപ്പിടും നാദവും
തിമിലയൊടു പറനിരകൾ ചെറുപറകൾ ചെണ്ടകൾ
തിത്തികൾ നാഗസ്വരങ്ങൾ ചീനക്കുഴൽ
തകിൽ പണവമുരവവക ബഹുധവള കംബുക്കൾ
തംബുരുവീണകൾ രാവണഹസ്തവും
കുടമുരളി കുറുമുരളി കാഹളം നേൎക്കുഴൽ
കൊമ്പു ചിന്നം മുഖവീണ കടന്തുടി
കടുരടിതകിടുപിടികൾ മുരശു വിരലേറുകൾ
കൈയലയ്ക്കും ഭേരി ഗോമുഖമാനകം
തദനു പല തരവഴികൾ മദ്ദളം തമ്മിഴും
തപ്പുകൾ ചന്ദ്രവളയമിടയ്ക്കകൾ
ശിരസി പരമുരസി പുനരഥ മടിയിലും വച്ചു
ചേൎത്തടിച്ചീടും ത്രിവിധം മൃദംഗവും
ചെകിടടയുമുരുരണിതഡമരുകൾ പെരുമ്പറ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/127&oldid=152606" എന്ന താളിൽനിന്ന് ശേഖരിച്ചത്