താൾ:Girija Kalyanam 1925.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
106
ഗിരിജാകല്യാണം

പെട്ടകം പെട്ടെന്നു തുഷ്ട്യാ, ചവിട്ടിനാൻ.
പുനരരുളി കമലജനോ"Xയി ശൃണു സുരജ്യേഷ്ഠ !
പൂൎണ്ണമാകെപ്പൊഴും ത്വൽകൃതം പെട്ടകം
അണിXകളിതമരജനമണിക സുഖമുത്സവേ
യാഖണ്ഡലൻകൈയിൽ നല്കുക പെട്ടകം.
ഭവമൊഴികളിതുകരുതി മണികനകഭൂഷണ
ഭാണ്ഡം വിരിഞ്ചനിന്ദ്രന്നു നല്കീടിനാൻ,
അതിലളിതമതിൽ നിഹിതമനഘമണിഭൂഷണ
മാപാദചൂഡമണിഞ്ഞു വിണ്ണോർകളും.
അതിവിവിധമവരവർകളവയവവിശേഷതാ
ലന്ത്യവും ചേൎച്ചഭംഗി വിളങ്ങവേ
കുലിശധരമുഖനിഖിലസുരവിതതി കോപ്പിട്ടു
കൊന്നക്കൊടുങ്കാടു പൂത്തകണക്കിനെ,
അസികളൊടു പരിചമുതലിതി വിവിധമായുധ-
മാണ്ടുനിന്നാരങ്ങകമ്പടികൂടുവാൻ.
മണികനകമയമണിവു,സുരജനമണിഞ്ഞിട്ടു
മഞ്ചമൊഴീഞ്ഞീല; മിഞ്ചുന്നു പിന്നെയും
പുനരുഗദിതിജദനുജാപ്സരോഗന്ധൎവ-
ഭൂതവൃന്ദത്തിനും നല്കീ വിഭൂഷണം.

പുരമഥനതിരുവുടലുമതുപൊഴുതു കാണായി
പൂൎണ്ണേന്ദുകോടിപ്രഭാഭോഗസൌഭഗം.
അരുണരുചിജsകളുടനസിതകചഭാരമാ;-
യൎദ്ധേന്ദുതത്രത്യനുത്തം,സപുഷ്പമായ്,
അഹിപടലിവിധിതലകളുമരനദിയും ഭയാ-
മഭ്യന്തരം പുക്കൊളിച്ചു ശിരോരുഹേ.
ഹരശിരസി വിലസി പുനരണിമണികിരീടവു-
മല്പേതരാഭോഗമത്ഭുത ശില്പമായ്.
കനൽ ചൊരിയുമൊരുമിഴി ലലാടമദ്ധ്യോചിതം
കാശ്മീരപാങ്കതിലകമായ്ക്കാണായി.
സരസിരുഹദളസദൃശമിഴികൾപൊഴിയും കൃപാ-
സാഗരാനുപമായ് സൎവഭുവനവും,-
സരസമൃദുഹസിതമൊടു തിരുമുഖവുമാബഭൗെ
സൌവൎണ്ണകുണ്ഡലോല്ലാസിഗണ്ഡസ്ഥലം.
ജഗദുദരഘുമുഘുമിതപരിമളതരംഗമായ്-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/125&oldid=152127" എന്ന താളിൽനിന്ന് ശേഖരിച്ചത്