താൾ:Girija Kalyanam 1925.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
104
ഗിരിജാകല്യാണം

ന്നണ്ഡാന്തരങ്ങളിൽ നിന്നു വിശൃംഖലും.

വിനതയുടെ തനയനുടെ ഗളഭുവി സമാരുഹ്യ
വിഷ്ണുഭഗവാനെഴുന്നള്ളി, തൽക്ഷണം.
സനകമുഖമുനിവരരുമപി ച നവയോഗികൾ
സാരൂപ്യശാലികൾ സാലോക്യശാലികൾ;
സരസബിസധവളമൃദുസുലളിതകളേബരൻ
സങ്കൎഷണസ്വാമി സാക്ഷാദനന്തനും;
വിരവൊടിഹ പരമശിവനഗരമതിൽ വന്നിതു
വൈകുണ്ഠവാസികൾ മറ്റും മഹാജനം.
ഹരപുരിയിലതുപൊഴുതു കമലഭവനും വന്നു
ഹംസയുക്തം വ്യോമയാനമേറിദ്രുതം.
കുതുകമൊടുമനവധികയതിമുനിസമൂഹങ്ങൾ
കൂറിട്ടുചൊല്ലുവാനാവതല്ലാവൊളം
മികവുടയ ഭൃഗുമുനിയുമഴകുടയ ദേവലൻ
മൈത്രാവരുണിയും ഗാലവൻ ഗൌതമൻ
ഭരതമുനി ശുനകമുനി കപിലമുനി പൈലനും
ഭാൎഗ്ഗവൻ, മൈത്രേയനും ഭരദ്വാജനും
കലശഭവനരിയൊരു കണാദനും പിംഗലൻ
കാശ്യപൻ കണ്വൻ, മൃകണ്ഡു വിഭണ്ഡകൻ
പകലിരവു പഠദമിതവടു പടലവേഷ്ടിതൻ
പാണിനി ജൈമിനി ദാഭ്യനും രൈഭ്യനും
നലമുടയ കലഹരുചി നാരദൻ പർവതൻ
നാസ്തികദ്വേഷിയുംപഥ്യനുമൗെൎവനും.
ശതമയുതമൃഷികളതുപൊഴുതിലവിടേ വന്നു
ശക്തിദത്താത്രേയയാജ്ഞവല്ക്യാദികൾ.
സുരപതിയൊടനലയമനിര്യതിവരുണാനിലു-
സോമേശമുഥ്യദിൿപാലരും കൂട്ടവും
അമരഗണമഖിലമപി വിരവൊടവിടേ വന്നി-
തൎക്കരുദ്രാശ്വിവിശ്വന്മാർ വസുക്കളും
ഉഡുതതികളൊടുമുഡുപനുടമയൊടുമെത്തിനാ-
നൊട്ടൊഴിയാതെയുപദേവവൃന്ദവും,
അസുരവരർ, നിശിചരരുരമരുണഗരുഡോൽപന്ന
മത്ഭുതദിവ്യപക്ഷിപ്രകരങ്ങളും
വളരുമൊരു കുതുകമൊടു ഭുജഗവരരും വന്നു

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/123&oldid=152123" എന്ന താളിൽനിന്ന് ശേഖരിച്ചത്