താൾ:Girija Kalyanam 1925.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം
103

ജന്തുസന്താനസന്തോഷചിന്താമണേ!
തവ ഭവതു പരമശിവനിനി മുഴുവനിഷ്ടദൻ;
താരകബ്രഹ്മശരച്ചന്ദ്രചന്ദ്രികേ!
ജനനി! തവ മഹിമയിതു ജഗതി തതമെങ്കിലും
ജന്മാദി ഞങ്ങൾക്കുവേണ്ടി വേണ്ടിത്തവ.
ശരണമിഹ തവ ചരണയുഗളമിതു മാദൃശാം
ശങ്കരാലങ്കാരശൃംഗാരശൃംഖലേ!"
ഇതി സുജനതതിഷു നുതിഭണിതികൾ ഭവിക്കയു-
മെന്നുവേണ്ടാ സൎവസൗെഖ്യം മുഴുക്കയും
ഇതമൊടിതുഗിരിപുരിയിൽ വിരവിനൊടൊരുങ്ങേണ്ട-
തെല്ലാമൊരുങ്ങിയണഞ്ഞു മുഹൂൎത്തവും.

കവിയുമിതു കവിൾ കുഴയുമരിയ കവികൾക്കിനി-
ക്കൈലാസശൈലകോലാഹലമോതുകിൽ,
നതവരദപരമശിവമതകരണപാരീണ
നന്ദീശസങ്കല്പദൂരസം പ്രേരണാൽ
തെളിവിനൊടു സകളകളമനുമിളിതമോരോരൊ
ദേശങ്ങളിൽ നിന്നസംഖ്യം മഹാജനം.
കരളിലുരുകുതുകമൊടു കടയിളകി വന്നിതു
കാലാഗ്നിരുദ്രരും ഹാടകാധീശനും,
അവർ വരവിലറുതിവരുമഖിലഗണമണ്ഡല-
മാടോപപാടവപാടിതദിൿതടം
അടവികളിൽ വിടപിനിര പൊടിപെടവെ ;യാഴിക
ളാകെക്കലങ്ങിമറിഞ്ഞു കവിയവേ ;
കുതികളൊടു പദഹതികളിതവുമതിവേഗേന
കുന്നു കുഴിയെ, ക്കുഴികൾ കുന്നാകവേ;
അഖിലനദിനദഗതികൾ മറുവഴിതുടങ്ങവേ ;
ആകാശഭൂമ്യവകാശങ്ങൾ വിങ്ങവേ ;
അവനിചുമടുരഗപതി തെരുതെരെയുടൻ പക-
ൎന്നായിരം മൂൎദ്ധാക്കളൊക്കെക്കുഴയവേ ;
അതി ചകിതമലറി നില വഴുതി ബഹുലാണ്ഡമി
ട്ടഷ്ടദിഗ്ദന്തികൾ പെട്ടെന്നു ഞെട്ടവേ;
അഖിലമപി,ഭരമവനിലമരുമളവത്ഭുത
മാദികൂൎമ്മത്തിന്റെ കൎപ്പരം പൊട്ടവേ ;
അഴുകുടയ രജതഗിരി,പുരമതിൽ നിറഞ്ഞുവ-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/122&oldid=152116" എന്ന താളിൽനിന്ന് ശേഖരിച്ചത്