വീശിയുലൎത്തി മുലക്കച്ച കെട്ടുക,
നിഹിതമണിനിബിഡരുചി ചടുലമുടഞാണിട്ടു
നീവിബന്ധത്തിന്നുറപ്പു വരുത്തുക.
"ചരണതലപൊടി ഝടിതി മമ മുടിയിലാക്കുവാൻ;
ചാരുതരമാമലക്തകം ചാൎത്തുവൻ,
ചരണനതശിവശിരസി ശശികലയിലെന്നിയേ
ശാതോദരി! നീ ചവിട്ടരുതെങ്ങുമേ,"
ലളിതമിതി പറയുമൊരു സഖിയെ മുഖരേ!യെന്നു
ലീലാരവിന്ദേന താഡിച്ചു ചണ്ഡിക.
ഗുരുവിനൊടു കമലജനുമഹിവരനുമംബിക
കോപ്പിടും കോപ്പുകൾ കൂപ്പിട്ടു കൂടുമോ?
മഹിതഭരമണവൊടഥ മലകളവിടേ വന്നു
മാമേരു മന്ദരം ഹേമകൂടാദ്രിയും
രജതഗിരി വൃഷഭഗിരിയരുണഗിരി വേങ്കടം
രത്നവിളനിലം ,രോഹണശൈലവും
മലയഗിരി നിഷധഗിരിയുദയഗിരി വിന്ധ്യാദ്രി
മാല്യവാൻ ചിത്രകൂടം ത്രികൂടദ്വയം
അജശിഖരി കുടചഗിരി ചരമഗിരി സഹ്യാദ്രി-
യഞ്ജനഗോവൎദ്ധനമഹേന്ദ്രാദ്രികൾ.
ത്രിദശമുനിധരണിഭരഭരണനിപുണാ ഇമേ
തെറ്റന്നു തിക്കിത്തിരക്കിയടുക്കയും
സ്ഥലസലിലഫലകുസുമസകലസുഖസമ്പത്തു
തങ്ങൾ തങ്ങൾക്കുള്ളതെല്ലാം കൊടുക്കയും
സരസമിഹ സുജനകൃപ ഫലതി ബഹു പോലെന്നു
സന്തോഷവാക്യം ഹിമവാൻ വചിക്കയും
ഫലവിധിഷു പുരയിലിഹ പലരുമൊരുമിക്കയും
പാവാടപട്ടുകൾ പാടേ വിരിക്കയും
സുരയുവതിതതികൾ ചില പരിഷദി നടിക്കയും
സൂരികൾ ഭാവമറിഞ്ഞു രസിക്കയും
സൂരമുനികൾ പലരുമിഹ വരികയുമിരിക്കയും
സ്വസ്വാധികാരോചിതം വ്യാപരിക്കയും,
"ജയ ജനനി! ജഗദുദയഭരണഹരണേക്ഷണേ!
ജംഗമാജംഗമബ്രഹ്മവിദ്യാമയി!
ജയ ജനനി! ശിവകമനി ! ജയ ഭഗവതി ! ശിവേ !
താൾ:Girija Kalyanam 1925.pdf/121
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
102
ഗിരിജാകല്യാണം.