താൾ:Girija Kalyanam 1925.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
100
ഗിരിജാകല്യാണം.

മൻപൊടാറാടിച്ചിതൗഷധവാരിയും.
കുലശിഖരികുലുമകരികുളികളകളങ്ങളെ *
ക്കൂറിട്ടു കാണുവാൻ കൂരിരുട്ടേവനും.

സരസതരമതുപൊഴുതിലചലപതിമന്ദിരം
സൎവ്വേന്ദ്രിയാനന്ദനിഷ്യന്ദസുന്ദരം.
സുരതതികളഗസുതയെ മികവൊടു കുളിപ്പിച്ചു
തോർത്തിക്കഴിഞ്ഞീനേൎത്തൊരു വാസസാ
ഇണപുടവയിരുപുറവുമിതമിയലുമൊക്കു വ
ച്ചിഷ്ടമുടുത്തു പൊൽപ്പട്ടുത്തരീയവും
അതിവിജനമണിയറയിലണിവതിനഗാത്മജാ.
മമ്പോടിരുത്തി യഥാസുഖമാസനേ.
അകിൽ,പുഴുവു, മലയജവു ,മരിയപനിനീർ,ജവാ-,
തത്ഭുതം കസ്തൂരി,കർപ്പൂരകുങ്കുമം,
സിതകുസുമതളിർനിരകൾ, സുരഭിമലർമാലകൾ,
സിന്ദൂരരോചനാലാക്ഷാരസങ്ങളും,
തികയുമളവതിനരികിലനവധി നിരന്നു നൽ-
ദ്ദിവ്യരത്നാഭരണങ്ങളോരോതരം.
മുടിമണികൾ മുടുകുവക മണിസരലലന്തികാ
മൌക്തികം മുക്കുത്തി താടങ്കകുണ്ഡലം
ഗളമളവു ലളിതനവമണിക നകഭൂഷണം
ഗാത്രികാകഞ്ചുളീഹാരഭേദങ്ങളും
കനകമണിരുചിഖചിതകടകമണികേയുര
കങ്കണം കൈമോതിരങ്ങൾ തരം തരം
ഹരിഹയനു വരദയുടെ മൃദുരണിതനൂപുരം
കാമ്യങ്ങളായുള്ള കാഞ്ചീഗുണങ്ങളും
ശിവമഹിഷിയുടെ വപുഷി ചിരവസതികൌതുകം
ശിഞ്ജിതം കൊണ്ടുടൻ വൃഞ്ജിച്ചു പുക്കിതു.
തരവഴിയിലവർ പലതു തിരകയുമെടുക്കയും
താരതമ്യാദികൾ തമ്മിൽപ്പറകയും;
നിടിലഭൂവി കവിളിണയിലിളമുലയിലും ചിലർ
നിൎമ്മിക്കയും ചിത്രചിത്രകപത്രവും;
ചിലരസിതജലദകുലസരുചിചികുരോൽക്കരം
ശീലിതധൂപം ചിതത്തിൽത്തിരുകിയും;


  • കുളികളിങ്ങനേ (പാഠാന്തരം).
"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/119&oldid=152103" എന്ന താളിൽനിന്ന് ശേഖരിച്ചത്