താൾ:Girija Kalyanam 1925.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
99

അനുമിളിതതനയഭടസചിവസഖബാന്ധവ
നന്തഃപുരം പുക്കിതന്തരാനന്ദവാൻ,

അതുപൊഴുതിലചലമകൾ കതളികുളികാപ്പുകെ
ട്ടാൎപ്പടിവാദ്യഗീതാത്ഭുതാഡംബരം
കുരവയൊടുമിടതുടരെ മുരജരവമേളവും
കൊമ്പു ചിന്നം കുഴൽ കോലാഹലങ്ങളും
തുടിപടഹകിടടുപിടികൾ കിടപിടിതടീമൂല
തൂൎയ്യഭേരീശംഖകാഹള സങ്കുലം
മുരശു തകിൽ കരഡമരു തിമിലകളിലത്താള-
മുഖ്യചതുൎവ്വിധവാദ്യഘോഷങ്ങളും
പല ധരണിസുരതതിഷു മണികനകദാനവും
പട്ടു കൊടുക്കയും പാദാഭിവാദ്യവും
പുരയുവതികരകലിതമലർകുസുമവർഷവും
പുണ്യാഹഘോഷങ്ങളാശീർവചസ്സുകൾ;
ലളിതമിതി പലവിധികളതിനു പലർ നാരിമാർ
ലക്ഷ്മീ ധരിത്രീ സരസ്വത്യരുന്ധതീ
അദിതി ദിതി ദനു വിനത സുരസയൊടു കദ്രവു
മാശു ലോപാമുദ്രതാ, നനുസൂയയും
അമരമുനിസതികളിതി പലരുമവിടേ വന്ന
തപ്സരസ്ത്രീവൃതാ പൌലോമി; ഗംഗയും
യമുനയോടു വരുണനൊടു വരുണതരുണീജന
മെത്താതെയാരുമില്ലിത്തരമുള്ളവർ,

ജയയുമഥ വിജയയുമൊരുടലിൽ ബഹു കോപ്പിട്ടു
ചെമ്പൊൽക്കുടങ്ങളിൽക്കൊണ്ടുവന്നൂ ജലം.
തടവി മൃദു സഖികൾ പലർ മലമകളെ മെല്ലവേ
താതനെക്കൂപ്പിച്ചിരുത്തീ പലകമേൽ.
കുടിലതിരുമുടി ഝടിതി ചടുലമലരൎച്ചിതം
കൌശലാൽ മന്ദം കുടഞ്ഞു വകഞ്ഞുടൻ
തളിർകുസുമകലിയൊടു കറുകയുമുഴിഞ്ഞാശു
തൈലവും തേപ്പിച്ചു തൎപ്പിച്ചു ബാന്ധവർ.
തദനു പുനരിവരവളെയധിമണിഗൃഹം വച്ചു
താളിയും തേപ്പിച്ചു സാദരം വാകയും.
അഥ സലിലമമൃതസമമഖിലതീൎത്ഥാനീത-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/118&oldid=152100" എന്ന താളിൽനിന്ന് ശേഖരിച്ചത്