താൾ:Girija Kalyanam 1925.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
97

തദനു പുനരൊരു കനകതറയതിനു ചൂഴവും
തൽപൃഷ്ഠഭാഗത്തു തട്ടും പലവരി,
കഥയിതുമിതരിമവുരുമഹിവരനുമത്ഭുതം;
കാൽക്ഷണകാലേന തീർന്നു സമസ്തവും
തുഹിനഗിരി ചതുരതരനതിനുചിതമായുടൻ
ത്വഷ്ടാവിനിഷ്ടം കൊടുത്തു സമ്മാനവും.

അഴകൊടവനവിടവിടെ നികുടഭുവി ദൂരത്തു-
മാത്മബന്ധുക്കൾക്കയച്ചിതാൾ നീളെയും.
അണിവതിനു മകളെയുടനഹതതസിചയങ്ങളു-
മാഭരണങ്ങളും നല്കി മേനാകരേ.
പുരമഖിലമണിവതിനു നഗരജനമാദിശ്യ
പുത്രനെക്കല്പിച്ചു സൎവ്വകാൎയ്യത്തിനും.
പുരമഥനചരണയുഗപരിചരണകൌതുകീ
പുക്കിതു കൈലാസശൈലം ഹിമാലയൻ.
പുകൾ തെളിമ മികവുടയ ഭുവനപെരുമാളുടേ
ഭോഗപൂരിയുടേ പൂമുകം പൂകിനാൻ.
ശപഥശതനമദമിതXXXഗണമദ്ധ്യഗം
ശൈലാദിയെക്കണ്ടു ശൈലാധിപൻ തദാ.
അലമകലെ നിലകരുതി വലതി നയനേ നമി-
ച്ചാസ്ഥകണ്ടപ്പോളവസ്ഥയുണൎത്തിനാൻ.
അവസരവുമതിലുതകി കുതുകഭയഭക്തിമാ-
നാശു മഹേശൻ നമസ്കരിച്ചാൻ മുദാ.
"ശുചിഹൃദയ! തുഹിനനഗ! സുമുഖ! സുഖമോ തവ?
ശുദ്ധബുദ്ധേ! മേ ശ്വശുരത്വമസ്തു തേ."
പരമശിവവചനമിവ"പരമനുഗൃഹീതോസ്മി
പാഹിമാം പോറ്റി"യെന്നേറ്റുണൎത്തീടിനാൻ,
"ഹര! വരദ! പരമശിവ! പുരമഥന! ധൂൎജ്ജുടേ!
ഹാരീകൃതാശീവിഷാ ƒശേഷപോഷക!
ഭവ ഗിരിശ! മൃഡ! നിഖിലനിഗമനുത. ശങ്കര!
ഭക്തബന്ധോ! ഭൎഗ്ഗ!ഭസ്മാനുലേപന!
ജനിമരണകടൽനടുവിലുഴലുമടിയന്നു നീ
ജ്ഞാനാമൃതം തന്നു പാരേ കരേറ്റുക
പ്രഭുവിനൊരു പരിചരണവിധിയിലുതകീടുവാൻ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/116&oldid=152094" എന്ന താളിൽനിന്ന് ശേഖരിച്ചത്