Jump to content

താൾ:Girija Kalyanam 1925.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
93

അറിവനിതുമുതലിനിയുമിടതുടരെയെത്തുമി-
ങ്ങഭ്യുദയങ്ങൾ വന്നത്ഭുതം മെല്ക്കുമേൽ,
പ്രലപിതമിതഫലമിനി നിഖിലമരുളീടിനാൽ
പ്രത്യേകമൊന്നില്ലടിയനന്തൎഗ്ഗതം.
ഇഹ ജഗതി ശുഭവിധികൾ ഝടിതി തുടരേണമേ;
ദിഷ്ടോപദിഷ്ടമോൎത്തൊട്ടു ചൊല്ലന്നു ഞാൻ.
അരുളുവതിനുചിതമിഹ ശിവമൊരു മുഹൂൎത്തവു-
മാജ്ഞചെയ്താദ്യന്തമൊക്കെ നോക്കീടുക."
ധരണിധരമൊഴികളിതി മുനികൾ ബഹുമാനിച്ചു
ധാരണാധ്യാനസമാധിവിനോദികൾ.
സ്തിതധവളസുമുഖർ കൃതപകുതിമിഴിയാൽ മിഥഃ
സ്മൃത്യാദിതത്വം വിചാരിച്ചുറച്ചുടൻ
അഖിലശുഭവഴിതെളിയുമടവിലമിതാശിസ്സു-
മമ്പോടുചെയ്താരതീവ സന്തുഷ്ടരായ്.

അതിനു പുറകചലകുലപതിയൊടു മനം തെളി-
ഞ്ഞംഗിരസ്സാം മുനി താനരുളിടിനാൻ
"നയവിനയനിലയ! ശൃണു നഗകുലാവതാസ! നീ;
നാളെയന്തിക്കുണ്ടു നല്ല മുഹൂൎത്തവും,
ശശധരനൊടണയുമളവുത്തരഫൽഗുനീ
ശാസ്ത്രൊക്തമാം ഗുണം ജാമിത്രശുദ്ധിയും.
ഗുണമധികമിവിടെയൊരു കുറവു പറവാനില്ല;
കൂട്ടുക സംഭാരമാശു വൈവാഹികം.
നിഖിലമിതു സഫലമിതി ശിവനൊടറിയിച്ചു നാം,
നേരത്തു നാളെ വരുന്നുണ്ടെടോ സഖേ !"
ഇതി മധുരതരമരുളിയമരമുനിവീരര-
ങ്ങീശ്വരാദിഷ്ടം പ്രദേശം പ്രപേദിരേ.
സഫലമിതി നിജഗമനമതസമയനിശ്ചയം
സത്യസങ്കല്പനോടെപ്പേരുമോതിനാർ.
കൃപപെരിയ പരമശിവനു കൃതഹൃദയകൗെതുകം,
കൃത്യശേഷത്തിൽ പ്രവൃത്തി തുങ്ങിനാർ.

സരസമഥ തുഹിനഗിരി തനയനെ നിരൂപിച്ചു
സസ്നേഹഗൗെരവം കാൎയ്യകാലോചിതം.
പിതൃചരണപരിചരണരണരണികയാ ജവാൽ
പ്രീതിമാനന്തികേ വന്നു തന്നാത്മജൻ,

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/112&oldid=152108" എന്ന താളിൽനിന്ന് ശേഖരിച്ചത്