താൾ:Girija Kalyanam 1925.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
92
ഗിരിജാകല്യാണം

കരുതുകിലുമിവിടെയതു കഴിവരികയില്ല കേൾ;
കല്പവൃക്ഷം കണ്ടു നീളുന്നു വല്ലിതാൻ.
നികടഭുവി ലളിതമൃദുകി സലസ കരാഗ്രേണ
ലാളിച്ചു വിളിക്കുന്നു കല്പകം.
ഇഹ ജഗതി പുകൾ പെരിയ മിഥുനമിതു മേളിക്കി-
ലെത്രയും സന്തോഷമെല്ലാൎക്കുമാശയേ.
പ്രണയമിതു തകപട മിവിടെയൊരുപേക്ഷയാ
പ്രധാന്യഹാനി നിനക്കു വന്നീടുമേ.
കനമറിക മനതളിരിലനുപമമകന്നുപോയ്
ഖട്വാംഗധാരിക്കു കാമൎത്തിമൂൎച്ഛയാ.
കരബലവുമതിനു തുണ ശരബലവുമൊന്നിച്ചു
കാമൻ ജയിച്ചിതക്കാമാരിതന്നെയും,
സലിലമിവ മരുപഥികനിതുപൊഴുതു ദീയതാം
സൎവേശ്വരന്നുമാസഞ്ജീവനൌഷധം."

ഇതി രഹസിഗിരിമൂഹിഷി മുനിഗൃഹിണിവാക്കുകേ-
ട്ടീശ്വരിതാനെന്നുറച്ചു തന്നാത്മജാം
വഴിപിഴകൾ നിജമനസി മൊഴിപിഴ വചസ്സിലും
വാത്സല്യവിഭ്രമാൽ വന്നതോൎത്തുമാ
ചകിതമതിരിവ കിമപി കഴൽ തൊഴുതരുന്ധതീം
ചാപ്യമെല്ലാം ക്ഷമിക്കെന്നു കൂപ്പിനാൾ.
രസമൊടതിൽ മനമുഴറി രമണനെയുഴറ്റിനാൾ;
രണ്ടിനും പോരുമീ രാമാജനമനം,
സരസമിതി തുഹിനഗിരി സപദി സകുടുംബനായ്
സപ്തമുനികളെസ്സാധു വലംവച്ചു
ശിവഭജനകുതുകി ബഹു മധുരഫലമൂലവും
ചീരാജിനരത്നമാത്മxxxxxxxതഭവം
വ്രതനിയമശുഭവിധികൾ xxxxxxxxx
വെറ്റില പൂഗവും കാഴ്ചയായ് വച്ചുടൻ
സകലമരി ഗുണനിധി ശിവാൎപ്പണമസ്തമിതി
സാഷ്ടാംഗപാതം നല്കിച്ചാശു ചൊല്ലിനാൻ.
xകനിവുടയ കമലഭവകുലതിലകരേ! നിങ്ങൾ
കാൎയ്യമരുൾചെയ്തിങ്ങുംxxxxxxxx
ഭുവനഹിതവരദർ മമ പുരമതിൽ നടേ നടേ
പുക്കതേ പുഷ്ക്കലപൂർവ്വപുണ്യം മമ.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/111&oldid=152056" എന്ന താളിൽനിന്ന് ശേഖരിച്ചത്