താൾ:Girija Kalyanam 1925.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
91

മംബികയ്ക്കിപ്പോളവതാരകാരണം.
മുഴുവനിതു പലരറിവരറിക പിതൃപുത്രി! നീ
മുങ്ങൊലാ മോഹത്തിൽ മംഗലാംഗീ! വൃഥാ.
അനുചിതവുമുചിതവുമൊരിരുളതിലൊളിച്ചു പോ
മാശയാലാശയക്ലേശമുണ്ടായ് വരും.
അതുകരുതുകകതളിരി, ലരുതമിതസന്താപ;-
മാരാഞ്ഞു കാണ്മതാമുണ്മിഴിക്കഞ്ജനം.
പെരുമനിധി പരമശിവനൊരുമറയിൽ മാഞ്ഞുപോയ്;
പിച്ചയെറ്റുണായി വാനവൎക്കൊക്കവേ;
പരമവിധിഹുതി പകുതി ജഗതി ദിതിജൎക്കായി;
പത്മജന്മാദിക്കു പട്ടിണി പാരമായ്,
അജമൊഴികൾ കരുതി മുഹൂരമരമുനിസേവ ക-
ണ്ടഷ്ടിമൂൎത്തിപ്രിയാ തുഷ്ടയായ് മാനസേ.
അതുപൊഴുതിലഗഗൃഹിണി! തവ മകൾ പുറന്നു ക-
ണ്ടമ്മയെക്കാണുന്നൊരുണ്ണികൾ വിണ്ണവർ.
പെരുമതകുമവർ പലരുമൊരുമയൊടു വന്നു നിൻ
പെണ്ണിനെക്കണ്ടുള്ളമൊന്നു കുളുൎത്തുടൻ
ഇവളിവിടെ വളരുവതു ബഹുമതിപദം പര
മെന്തു സൌഭാഗ്യം നിനക്കിവളെന്നിയേ.?
ഭുവനജനജനനിയുടെ ജനനീ ഭവതീ;തവ
പുണ്യമഗണ്യം പുകഴ്ത്തിനാലെത്തുമോ?
ഉലകിതിനുമുരപെരിയ പരശിവനുമുൾപ്രീതി-
യൊട്ടേറെ നല്കുവാനുല്പന്നയായിവൾ
ഒരു വിവശദശയിലിനിയുഴലുമഴൽ പുണ്ടെന്നൊ-
രുന്മോഹസാഗരാൽ നീ കരേറിടെടോ.
വ്യസനദശ വിശദസുഖരസമയിയൊടെത്തുമോ?
വെള്ളത്തിനുണ്ടോ പിപാസയുണ്ടായ്വരൂ?
അപരനൊരു പുരുഷനൊടുമിവൾ ചെറുതിണങ്ങുമോ?
അൎക്കാഗ്നിദീപ്തികൊണ്ടാമ്പൽ വിരിയു:മൊ?
മതി മനസി, ചപലതയിതകലെ വെടികാശു നീ;
മൗെനാനുവാദമെന്നാൽ മതിയായ് വരാ.
കരുതരുതു കരളിലൊരു കല്പകവല്ലിയെ-
ക്കാഞ്ഞിരത്തിന്മേൽ പടൎത്തുവാൻ കൌതുകം,

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/110&oldid=152048" എന്ന താളിൽനിന്ന് ശേഖരിച്ചത്