താൾ:Girija Kalyanam 1925.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
90
ഗിരിജാകല്യാണം

നൊട്ടുനാളായീ തപോനിഷ്ഠ നിഷ്ഠ രം;
ഇതുപൊഴുതു പശുപതിയുമതിജളതപൂണ്ടു താ-
നേതദ്വിവാഹായ ജാതത്വരാഭരൻ
ഋഷികളിലുമതിശയിതമുമയുടെ തപം കണ്ടു-
മീശ്വരൻ പാരം ബഹുമതി തേടിനാൻ,
അറികിലൂടനിവർ തപസി ഫലവുമിതരേതര -
മന്യോന്യതുഷ്ടൈ തപസ്സും പ്രയാസവും.
ഇവരിരുവരൊരുപൊഴുതു വിരഹമറിവോരല്ല,-
തിപ്പോളകപ്പെട്ടു കോപ്പേൽമിഴിപരൻ.
മിഹിരനവനൊരുപൊഴുതു വെയിൽ പിരികിലാമെടോ;
മേനേ! ശിവനെപ്പിരിയാ മകൾ തവ,
ഗുണരഹിതമപി ഗുണിനി! ശിവനെയിവൾ കൈവിടാ
കൗെമുദി സോമനെക്കൈവെടിഞ്ഞീടിലും.
സകലജനജനനിയിവൾ; തവ മകളിതി ഭ്രമം;
സമ്പ്രതി താം പ്രതി സംഭ്രമമെന്തു തേ?
അമതി മതി, പരശിവനൊടയി തവ മകൾക്കു കേ-
ളൎത്ഥേന വാക്കിനു നിത്യസംബന്ധിതാ.
അകുശലത ശിവനു പെരുതിവൾ പിരികി,ലൊന്നിക്കി-
ലാനന്ദതുന്ദിലനിന്ദുചൂഡൻ മൃഡൻ,
ഇവൾ പിരികിലൊരുമമത ശിവനു പുനരെങ്ങുമി-
ല്ലെന്നുള്ളതിന്നോ ജനങ്ങൾക്കു സമ്മതം.
അഭിസരണമനുസരണനിപുണയിവൾ ചെയ്തിലി-
ന്നൎച്ച്യനാം വിശ്വത്തിലുച്ചൈർമ്മമഹേശ്വരൻ.
ഉടമ തകുമിവൾ പിരികിലൂടലിലളേവ പാതി-
യൊട്ടും കുറയാതെ കെട്ടുപോമീശനും.
ഉലകിലിവളഗതികളിൽ മമത പെരിയോളതി
ന്നോൎക്കുമെങ്കിൽക്കേളടയാളമൊക്കെ നീ.
ദയിതനുടലണവതിനു ദവിതപിതൃപാതകാ
ദാക്ഷായണീ സതീ പുത്രിയായ് വന്നു തേ.
ഇവൾ വിരഹദശയിലഥ ശിവനുടലൊളിച്ചത-
ങ്ങെട്ടുപത്താളൊഴിഞ്ഞാരീഞ്ഞിത്രനാൾ?
ഇഹ ജഗതി പരിചിതമി, തൊരുശകലമെങ്കിലു-
മിന്ധനമില്ലായ്കിലഗ്നി നിന്നീടുമോ?
അഴൽ പെരുകിയമരമുനിനതിനുതികളന്വഹ-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/109&oldid=152045" എന്ന താളിൽനിന്ന് ശേഖരിച്ചത്