താൾ:Girija Kalyanam 1925.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
89

പശിമ പെരുതിതുപൊഴുതു പശുപതിമനസ്സിന്നു;
പക്ഷെയീ ഞങ്ങൾ പുറപ്പെടാ നിൎണ്ണയം.
കഠിനതയുമൊരുപൊഴുതു വരു,മതിവളോടില്ല;
ഗാത്രാർദ്ധമായതിപ്പാൎവതി ശൎവനോ
ഒരു മകളിലിഹ മമത പെരുതതു നിമിത്തമാ-
യോതീടരുതു നീയൌചിത്യമെന്നിയേ.
തവ തനയ തരുണിയിവൾ താനിങ്ങിരുത്തു നീ
താതൻ മടിയിലോ തന്റേറ മുടിയിലോ!
സദൃശഗുണനൊരുതരുണനിവളെയിനി നൽകുവാൻ
സംഗതിയുള്ളോരു കാലമിതല്ലയോ?
സരസഗുണവസതിയിവൾ സകലജനസമ്മതാ
സർവവും പാൎക്കേണമുൎവ്വീധരപ്രിയേ!
അഭിലഷതി ഹരനിവള;യഭിമതമതല്ലെങ്കി
ലാൎക്കു നല്കീടുവാനോൎത്തിരിക്കുന്നു നീ?
മകളിൽ ബഹു മമത വരുമരുവയർകളുള്ളത്തിൽ;
മായതൻ വൈഭവമാൎക്കൊഴിക്കാവു പോൽ’?
ജനനമപി ഭരണമപി ജനകജനനീഭരം;
ജാമാതൃഭോഗ്യം തു യൌവനം യോഷിതാം.
കവിളിണയിലണിവു മുഖകാന്തയേ കുണ്ഡലേ;
കാതിനേ ഭാരവും വേധവ്യഥാദിയും.
ചരിതമിതു ജഗതി; വിധി നനു പതി പിണച്ചതേ;
ചാഞ്ചല്യമെന്തിതിൽ, വാഞ്ഛിതമെന്തു തേ?
ഉചിതനിവനിതി മനസി തവ തെളികിലപ്പുമാ-
നൊക്കുമോ നിൻ കാന്തനെന്നാലറിഞ്ഞിനി
തവ മനസി തവ ധവനു മനസി ച തെളിഞ്ഞവൻ
തന്നെ നിൻ പുത്രിക്കു രോ ചതെ വാ ന വാ?
ത്രിതയമനമിതുമൊരുമ വരികിലിഹ പോരുമൊ?
സ്ത്രികാമിയല്ലപ്പുമാനെങ്കിലെങ്ങനെ?
സഹചരനു തെളികിലതു തെളിയണമതെയാവു
സാധ്വീജനാചാരസംഗതിയോൎക്ക നീ,
തെളിക തവ ഹൃദയമിതു പൊളിപറകയല്ല ഞാൻ;
ദിവ്യചക്ഷസ്സുണ്ടെനിക്കെന്നറിക നീ.
ഉലകുടയ പരമശിവനുപയമപരാങ്മുഖ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/108&oldid=152043" എന്ന താളിൽനിന്ന് ശേഖരിച്ചത്