മീശ്വരാദേശേന വന്നതും നിൎണ്ണയം
ശിവനവനു തെളിയുമവനിവർ വലിയ ബന്ധുക്കൾ;
സേവകലക്ഷണമാരറിയാത്തു പോൽ?
അനഭിമതനുതി ചെവിയിലശനിപതനോപമ-
മല്പഭൂപാലനുമീശ്വരേ കാ കഥാ?
അതു കരുതിയവസരവുമനിശപി പാൎത്തു നി-
ന്നാത്മാൎത്ഥസാധനായാസവാൻ സേവകൻ
ഒരുവരിലുമനിയതമിതറിക ശിവവാത്സല്യ;
മൊട്ടല്ലിവൾക്കഹോ പൊട്ടിക്കു മോഹമോ,
ദരമപി ച, പിഴ വരികിലവർകുലമൊടുക്കുമേ
ദക്ഷജാരക്ഷണോപേക്ഷി ദക്ഷാന്തകൻ.
തദിഹ മമ രമണ ശൃണു തണലിതു കണക്കല്ല;
താപം വരുമ്പോൾ മറുപുറത്തായ്വരും.
തരളതയിലിവർ മുനികൾ പറവതു കൊതിക്കിലി-
ത്താരമ്പവൈരിയെപ്പാരം, ഭയം മമ.
കൃപണമിവൾ തപവുമതിലൂടൽ കെടുത്തി പൂണ്ടതും
കേട്ടുകണ്ടോർ പറഞ്ഞപ്പോൾ പ്രസാദിച്ചു.
അബലയിവളലസയിവളഭിലഷിതമോതിനാ-
ളങ്ങനേയെന്നനുവാദവും കേട്ടുപോൽ.
അപരിചയവിലസിതമി,തുപരിവരുമാധി ചെ-
റ്റാരാഞ്ഞു കാണ്മാനിവൾക്കെന്തു വൈഭവം?
കുശലനപി നയഗതിഷു പതതി; ന പതേന്മോഹ-
കൂപേ ഭവാനുമപത്യവാത്സല്യവാൻ."
പിതൃദുഹിതൃമൊഴികളിതി ചെവിയിൽ മിഹികാധരൻ
പ്രീതിവിഘ്നം കേട്ടു കുണ്ഠിതചിത്തനായ്.
"നയമൊഴികൾ പറവതിഹ നഹി ഫലതി നാരീഷു;
നന്മ ബോധിപ്പതില്ലല്പഹൃദയമാർ.
മതമപഥി ഗതമിവിടെ; വഴിയിൽ വീഴിപ്പതോ
മറ്റാൎക്കുമാമല്ലരുന്ധതിക്കെന്നിയേ?"
ഇതി മനസി കുശൽ കരുതിയതിനുമൊരു സംഗതി-
യിച്ഛിച്ചവണ്ണം വരുവാൻ വരുത്തിനാൻ
പിതൃസുതയൊടതുപൊഴുതരുന്ധതി ചൊല്ലിനാൾ:
"പേശലമല്ലയേ! പേശുന്നതിന്നു നീ,
താൾ:Girija Kalyanam 1925.pdf/107
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
88
ഗിരിജാകല്യാണം