Jump to content

താൾ:Girija Kalyanam 1925.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
87

ഒരുപൊഴുതു നഹി വസനമജിനമൊരുനേരമു-
ണ്ടുജ്ജ്വലമായുള്ള മേൽപരിവട്ടമായ്
ജനിമരണകടൽതരണതരണിയുഗചങ്ങാട-
ചാരുചരണദ്വയവുമിയന്നവൻ
മമ രമണനിതി മനസി നിനവു നനു ഗൌരിക്കു;
മന്യേ മഹേശ്വരൻ വശ്യനായ്പ്പോമതിൽ.
അതുവരികിലനുപമമൊരനുഭവമഹോ നമു -
ക്കാൎക്കുവാനെന്തുവാൻ നേൎച്ചനേൎന്നാൽ വരൂ!"
"അഭിമതമിതുതകിടുകിലുമയിഹ രമിക്കിലാ,-
മന്യൽ ഫലം നമുക്കെന്തുള്ള തങ്ങെടോ?"
"പരമഗുണഗിരിമകളൊരരമഹിഷിയാകിലി-
പ്പാരിൽപ്പലൎക്കും നമുക്കു ലാഭോ മഹാൻ.
അഖിലപതിചരണപരിചരണമണയായ്വരു;-
മാനപോം ദിക്കിൽ വാലാർ തടഞ്ഞീടുവാൻ?"
ഇതി പുരിയിലവിടവിടെയിരുവരിരുവർ തമ്മി-
ലിക്കാൎയ്യമൊന്നുകൊണ്ടോരോരൊ മന്ത്രമായ്.

ശുഭചരിതമഹിമഭരവസതി മിഹികാഗിരി
ശുദ്ധാന്തശുദ്ധയേ വൃദ്ധമുനികളെ
അവിടെ മൃദുബൃസികളിലിരുത്തിയാരാധിച്ചൊ-
രാത്മാൎപ്പണം പൊലിക്കാണമായ് നല്കിനാൻ.
അഥ രഹസി ഗൃഹിണിയൊടു കഥയിതറിയിച്ചു താ:-
നാശങ്ക പാരമായ് മേനയ്ക്കു മാനസേ.
"അയി രമണ! മകളിവളൊരുത്തിയല്ലാതെ മ-
റ്റാരും നമുക്കില്ല; ദുഃഖിക്കരുതിവൾ.
അഖിലപതി പരമശിവനതിനു നഹി സന്ദേഹ -
മാൎക്കുപോൽ വശ്യനായ് നില്പു, മഹേശ്വരൻ?
ശിശുവിനിതു നഹി മനസി; ശിവനഖിലദേഹിനാം
സേവിക്കിലിഷ്ടദൻ, നിന്ദിക്കിലന്തകൻ;
മദനരിപു ശമനരിപു പുരരിപു മഹാകോപി;
മറ്റാരു രക്ഷിപ്പതീശൻ മറുക്കിലോ?
മുനികളിവർ പറവത്തിലൊരനുമതി കൊടായ്ക്കു നീ;
മോഹമിവൎക്കു വിവേകനാശാദിദം.
ഇവർ പരമശിവഭജനരസികഹൃദയാ ദൃഢ-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/106&oldid=152035" എന്ന താളിൽനിന്ന് ശേഖരിച്ചത്