Jump to content

താൾ:Ghoshayatra.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു നാഴിക പുലരുന്നതിൽമുമ്പേ
അരിയും കറിയും വെച്ചുളവാക്കി
പെരുവഴിപോക്കർ വരാഞ്ഞിട്ടവരുടെ
പെരുവഴിനോക്കിയിരിക്കും സരസൻ
അരമനതന്നിൽ വരും പഥികന്മാർക്കൊരു
വൈഷമ്യമൊരിക്കലുമില്ല
നിരൂപിക്കുമ്പോൾ കൊറ്റുകഴിക്കാ-
മൊരുകുറിയല്ലതു രാവും പകലും
കുറിയരിവെച്ചു വെളുത്തൊരു ചോറും
കറികളുമാജ്യം ദധിയുംകൂടി
നിറയെക്കൊറ്റുകഴിക്കും പരിഷകൾ.
കുറയല്ലമ്പതുലക്ഷം ദിനവും
പട്ടന്മാർക്കിഹ ചോറുകൊടുപ്പാ-
നൊട്ടല്ലാദരമുലകുടെ മന്നനു
വട്ടം പലവക പച്ചടി കിച്ചടി
ചട്ടറ്റീടിന ചാറുപരിപ്പും
വണ്ണൻപഴവും പപ്പടവും പല
കണ്ണൻപഴവും കറികളുനാലും
തിണ്ണം ദധിമധു പാലും ഗുളവുമി-
വണ്ണം പ്രാതലിനുള്ളൊരുഘോഷം.
അത്താഴത്തിനു കാച്ചിയ മോരും .
പുത്തൻമാങ്ങാ നാരങ്ങാക്കറി
മത്തങ്ങാക്കറി മറ്റും പലവക
നിത്യവുമിങ്ങനെ ഭോജനദാനം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/9&oldid=160365" എന്ന താളിൽനിന്ന് ശേഖരിച്ചത്