Jump to content

താൾ:Ghoshayatra.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർണ്ണസുഖം പുനരവരുടെ വാർത്താ-
കർണ്ണനുമാത്രമതും മതിതാനും.

ഓട്ടന്മാരിലൊരുത്തനെ വിരവൊടു
വിട്ടീടുകനാമെങ്കിലിനദാനീം
കാട്ടിൽചെന്നവനവരുടെ ഗോഷ്ഠികൾ
ഒട്ടൊഴിയാതെ ഗ്രഹിച്ചുവരേണം.
കാട്ടിൽ നടക്കും കാട്ടുമൃഗത്തെ-
കാട്ടിൽ പരവശഭാവത്തോടെ
പട്ടിണിയിട്ടു നടക്കുന്നവരുടെ
ചട്ടമശേഷം കേട്ടുരസിക്കണ-
മൊട്ടുംതാമസമരുതരുതതിനിഹ
വട്ടംകൂട്ടുക വടിവൊടു കർണ്ണാ!
കോട്ടമതില്ലാത്തോട്ടനെയുടനെ-
ക്കാട്ടിനു പോവാൻ വിട്ടീടുക നീ,
നന്നായ് വകതിരിവുള്ളൊരു പുരുഷനെ-
യിന്നു നിയോഗിച്ചീടണമതിനായ്,
ഒന്നും തെരിയാത്താളുകളുണ്ടിഹ
മന്ദന്മാരവരെന്തിനു കൊള്ളാം?
തിന്നുമുടിപ്പാനല്ലാതവരാൽ
ഒന്നുമെനിക്കൊരു ലാഭമതില്ല.
ഒന്നിനയച്ചാലതു സാധിക്കി-
ല്ലെന്നല്ലമളിയുമൊന്നു വരുത്തും.
തന്നത്താനറിയാത്തൊരുകൂട്ടം
വന്നു നിറഞ്ഞു നമ്മുടെ നാട്ടിൽ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/18&oldid=160292" എന്ന താളിൽനിന്ന് ശേഖരിച്ചത്