താൾ:Ghoshayatra.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണിമതികലയും സുരവാഹിനിയും
ഫണിപതിഗണഫണമണികളുമണിയും
ഗുണഗണമേറിനപുരചിടയുടയോൻ
പ്രണതശിവങ്കരനഗജാരമണൻ
കരിണീവടിവുചമഞ്ഞുവിളങ്ങിന
തരുണീമണിയാംഗിരിസുതയാസഹ
കരിവരവേഷം പൂണ്ടൊരുദിവസം
കരിഹരിശരഭവരാഹമഹാമൃഗ-
പരിവൃതമാകിനവിപനംതന്നിൽ
പരിചൊടുവിഹരിച്ചീടിനസമയേ
പെരുകിനമടുമലർവാസനകൊണ്ടും
സുരഭിമലയപവനാഗതികൊണ്ടും
പരിസരമിളദളിത്സംകൃതികൊണ്ടും
പരഭൃതപഞ്ചമരാഗംകൊണ്ടും
സരളബകുളമുകുളാവലികൊണ്ടും
സരസിജശരശരനികരംകൊണ്ടും
സരസികുമുദവനധൂളികൾകൊണ്ടും
പരവശമാനസരാമവരുടനേ
പരിചൊടണഞ്ഞുപുണർന്നൊരുനേരം
തരസാവന്നുപിറന്നുവിളങ്ങും
തരുണദിവാകരകോടിസമാനൻ
കരിമുഖമാകിനപരദൈവതമേ!
വരമരുളീടുകവന്ദിക്കുന്നേൻ.
കല്യാണവാരിരാശികല്ലോലജാലംപോലെ
നല്ലൊരുതിരുമിഴിവില്ലാട്ടംകൊണ്ടുമമ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/1&oldid=160283" എന്ന താളിൽനിന്ന് ശേഖരിച്ചത്