താൾ:Ghathakavadam ഘാതകവധം 1877.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൨

ടിമക്കാരനായിരുന്നു എന്നാൽ ഇപ്പഴൊ ക്രിസ്തുവിൽ സ്വാതന്ത്ര്യക്കാരനാകുന്നു ഞാൻ നിങ്ങൾ ഇരുവരുടെയും കൈകൾ കൂട്ടിപ്പിടിക്കട്ടെ എന്തെന്നാൽ നാമെല്ലാവരും ക്രിസ്ത്യാനി സഹോദരന്മാരാകുന്നു. എന്നു പറയുന്നതിനു ഒട്ടും മടിച്ചില്ല.

ബ്രാഹ്മണൻ---അവന്റെ കൈ കാണട്ടെ എന്തെന്നാൽ നാമെല്ലാവരും സഹോദരന്മാരു തന്നെ. ദൈവം പക്ഷഭേദമുള്ളവനല്ല എന്നാലൊ സകല ജാതിയിലും തന്നെ ഭയപ്പെടുകയും നീതിയെ പ്രവൃത്തിക്കയും ചെയ്യുന്നവൻ അവനാൽ കയ്ക്കൊള്ളപ്പെട്ടവനാകുന്നു.

പാദ്രി, പൗെലുസിന്റെ കയ്ക്കു ബ്രാഹ്മണൻ പിടിച്ചുകൊണ്ടു നില്ക്കുമ്പോൾ" ക്രിസ്ത്യാനിമാൎഗ്ഗത്തിനു ചെയ്‌വാൻ കഴിയുന്നതു എന്തെന്നു നോക്കുവിൻ അതു സകലരേയും ക്രിസ്തുവിൽ ഒന്നാക്കുന്നു:-- എന്നു പറഞ്ഞു അപ്പോൾ വൃദ്ധനായ പുലയനു തന്റെ നില്പിൽ വച്ചു മനോകമ്പം പിടിച്ചിട്ടു "ദൈവം സ്തുതിക്കപ്പെടട്ടെ" എന്നു മാത്രമേ പറവാൻ കഴിഞ്ഞുള്ളു. എങ്കിലും അല്പസമയം കൊണ്ടു അവൻ ധൈൎയ്യവാനായി താഴ്മയോടു കൂടെ വായ്ക്കൽ കൈപൊത്തിക്കൊണ്ടു കോശികുൎയ്യന്റെ മുമ്പിൽനിന്നു പറഞ്ഞു "ദൈവം ഞങ്ങളുടെ കൊച്ചുതമ്പുരാട്ടിയെവാഴ്ത്തട്ടെ എന്തെന്നാൽഅവളിൽനിന്നായിരുന്നുഞാനുംഒന്നാമതുനിത്യജീവന്റെ വചനങ്ങൾ പഠിച്ചതു."

ഇങ്ങിനെ വായനക്കാരാ നമ്മുടെ കഥയവസാനിക്കുന്നു. മറിയവും ഭൎത്താവും അന്ന്യോന്ന്യം നല്ലവണ്ണം ചേൎന്നവരായിരുന്നു. ഭാഗ്യമുള്ളവരും പരോപകാരികളുമായിട്ടു അവരൊന്നിച്ചു വളരെ നാൾ ജീവിച്ചിരിക്കയും ചെയ്തു. കോശികുൎയ്യന്റെ ശീലത്തിൽ ഉണ്ടായ മാറ്റം വൎദ്ധിച്ചുവരികയും അവനെ എല്ലാവരും സ്നേഹിക്കയും ചെയ്തു. വൃദ്ധനായ പൗെലുസും പിന്നെയും വളരെ നാളു ജീവിച്ചിരുന്നു തന്റെ ജാതിക്കു ഗുണം ചെയ്തു. പാദ്രിയച്ചനു തന്റെ വേലയിൽ വൎദ്ധനവുണ്ടായി. വൃദ്ധനായ ബ്രാഹ്മണൻ ശേഷക്കാരിൽനിന്നു വളരെ പീഢകൾ സഹിക്കയും മറിയത്തിനു കൊടുപ്പാൻ നിശ്ചയിച്ചിരുന്ന തന്റെ വസ്തുവകകൾ എല്ലാം നഷ്ടമാകയും ചെയ്തതിന്റെ ശേഷം കോശികുൎയ്യന്റെ വീട്ടിൽ കൂടെ പാർത്തു. അല്പകാലം കഴിഞ്ഞു മറിയത്തിന്റെ മടിയിൽ തലയും വച്ചുകൊണ്ടു കിടന്നു വിശ്വാസത്തിൽ മരിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/94&oldid=148756" എന്ന താളിൽനിന്ന് ശേഖരിച്ചത്