താൾ:Ghathakavadam ഘാതകവധം 1877.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮


സ്ത്രീകൾക്കു ഒക്കെയും വല്യപുതുമയായിരുന്നു. അപ്പോൾ വയസ്സൻപോറ്റി തന്റെ കഥ പറയുന്നതിനു അനുവാദം ചോദിച്ചു. കോശികുൎയ്യനെ വിളിച്ചു അയാൾ പറഞ്ഞു തുടങ്ങിയതെന്തെന്നാൽ'---വളരെക്കാലം മുമ്പു നിന്റെ പുരയിടത്തിന്റെ അയലത്തുള്ള കുറെ സ്ഥലത്തിന്റെയും ഞാൻ ഇപ്പോൾ പാൎത്തുവരുന്ന വീടിന്റെയും ഉടമസ്ഥരായിട്ടു ഞാനും ഒരു ജ്യേഷ്ഠനും മാത്രം ശേഷിച്ചു. ഞാൻ പറയുന്നകാലം നിന്റെ അപ്പൻ ൟ പറമ്പു നിന്റെ പേൎക്കായിട്ടു മേടിക്കുന്നതിനു തുലോം മുമ്പു തന്നെ. ഞങ്ങൾ രണ്ടുപേരും വേട്ടു എങ്കിലും ഇനിക്കു കൊച്ചുങ്ങളില്ലായിരുന്നു. ജ്യേഷ്ഠനു ഒരു മകൾ മാത്രമുണ്ടായിരുന്നു. അവളുടെ അമ്മ അവൾക്കു അഞ്ചു വയസ്സായപ്പോൾ മരിച്ചുപോയി. അപ്പോൾ തള്ളയ്ക്കു വന്ന പനി തന്നെ കൊച്ചിനും പിടിപെട്ടു ജ്യേഷ്ഠൻ ഇവിടങ്ങളിലേക്കു സൗെന്ദൎയ്യക്കാരിയായിരുന്ന തന്റെ ഭാൎയ്യയുടെ മരണത്തിൽ വച്ചു നന്നാ അന്ധാളിച്ചിരുന്നതുകൊണ്ടും കൊച്ചിനോടുള്ള പ്രിയംകൊണ്ടും ദീനം ഭേദമായാൽ കാശിയിൽ പോയി തീൎത്ഥമാടി അവിടെയുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിച്ചേക്കാമെന്നു നേൎന്നു. കൊച്ചിന്റെ ദിനം സൌഖ്യമായി. ഒടുക്കം ജ്യേഷ്ഠനു തീൎത്ഥ യാത്രയ്ക്കു സമയവുമടുത്തു. എങ്കിലും തനിക്കു നന്നാ പ്രിയപ്പെട്ടിരുന്ന കൊച്ചിനെ വിട്ടുപിരിയുന്നതിനു വളരെ മനസ്സുകേടായിരുന്നു. സകല പ്രയാസങ്ങളും സ്നേഹിതന്മാരുടെ വാക്കുകളും കൂട്ടാക്കാതെ അവളെ കൂടെകൊണ്ടുപോയി. കുറെ നാളേക്കു ഞാൻ അപ്പഴപ്പോൾ അവരുടെ വൎത്തമാനത്തെക്കുറിച്ചു കേട്ടു എങ്കിലും പിന്നീടു വളരെ നാളേക്കു ഒന്നും കേട്ടില്ല. രണ്ടുവൎഷം കഴിഞ്ഞപ്പൊൾ, ജ്യേഷ്ഠൻ മരിച്ചുപോയി എന്നു കാശിക്കുപോയി വന്ന ഒരുവനിൽനിന്നു ഞാൻ കേട്ടു. എന്നാൽ കൊച്ചിനെന്തു സംഭവിച്ചായിരിക്കും? അവളെക്കുറിച്ചു ഒരു വൎത്തമാനവും ഞാൻ കേട്ടില്ല. ഒടുക്കും എന്റെ മൂഢവിചാരപ്രകാരം ദൈവകോപം ശമിപ്പിപ്പാനും എന്റെ മരുമകളെ തിരക്കുകയൊ അല്ലെങ്കിൽ കഴിയുന്നതായിരുന്നാൽ അവൾക്കു എന്തു സംഭവിച്ചു എന്നു അറികയൊ ചെയ്‌വാനും ആയിട്ടു ഞാനും കാശിക്കു ഒന്നു പൊയ്ക്കളയാമെന്നു ഉറച്ചു എന്റെ വസ്തുക്കളൊക്കെയും ശേഷക്കാരെ ഏൾപിച്ചുംവച്ചു യാത്രയായി വഴിയിൽവച്ചുണ്ടായ പ്രയാസങ്ങളെല്ലാം പറഞ്ഞേ കഴിവൂ എന്നില്ലല്ലൊ. പ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/90&oldid=148752" എന്ന താളിൽനിന്ന് ശേഖരിച്ചത്