താൾ:Ghathakavadam ഘാതകവധം 1877.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧

വേല ചെയ്യുന്നതും എന്റെ മൂത്ത മകൾക്കു യോഗ്യമായ ഒരു സ്ത്രീധനം കൊടുക്കേണ്ടുന്നതിനായിട്ടല്ലയോ?"

അവൻ ഇത്രയും പറഞ്ഞപ്പോൾ ഭാൎയ്യയുടെ ധൈൎയ്യം കുറഞ്ഞുപോയി. അവൾ കട്ടിലിനോടു ചേൎന്നു ഒരു പായെലിരുന്നുംകൊണ്ടു പുസ്തകമെടുത്തു സാവധാനത്തിൽ ഒരല്പം വായിച്ചു. അപ്പോൾ അവൻ അതൊട്ടും രസിക്കാത്ത വിധത്തിൽ ഒന്നു തിരിഞ്ഞുകിടന്നു. ഒടുക്കം കൂൎക്കം വലിക്കുന്നതു കേട്ടു അവൻ ഉറങ്ങിയെന്നറിഞ്ഞു അവൾ എഴുനീറ്റു കതകു ചാരിയും വെച്ചു മാംചുവട്ടിൽ പിള്ളേരുടെ കൂടെ ചെന്നു കൂടുകയും ചെയ്തു.


൪--ാം അദ്ധ്യായം

മറിയം നീളവും സൌന്ദൎയ്യവുമുള്ള ഒരു പെൺ പൈതലായിരുന്നു. അവൾക്കു പതിന്നാലു വയസ്സു പ്രായമുവുണ്ടായിരുന്നു. ൟ സമയം അവൾ പള്ളിക്കൂടത്തിൽ പഠിച്ചും വെച്ചു വന്ന മോടിയായിരുന്നു അവളുടെ അപ്പനു തന്റെ മകൾ പഠിത്വത്തിനു ബഹു മിടുക്കിയാകുന്നു എന്നുള്ള വിചാരം കൊണ്ടു അതിൽ വൎദ്ധനവുണ്ടാകേണ്ടതിനു കുറെ കൂടെ ചിലവു ചെയ്‌വാൻ മനസ്സില്ലായിരുന്നു. മിശ്യോൻ പള്ളിക്കൂടത്തിൽ അവൾക്കു വേണ്ടി വളരെ ചിലവിട്ടിട്ടുണ്ടായിരുന്നു. അവിടെ വെച്ചു തന്നെ അറിയുന്നവൎക്കു ഒക്കെയും ഒരു നല്ല അഭിപ്രായം ഉണ്ടാകുവാൻ തക്കവണ്ണം അവൾ പഠിക്കയും ചെയ്തു. അപ്പന്റെ വിളിയെ അനുസരിച്ചായിരുന്നു ൟ സമയം വീട്ടിൽ പോന്നതു. അവൾ തന്റെ മാതാപിതാക്കന്മാൎക്കു നന്നാ പ്രിയപ്പെട്ടിരുന്നു. എങ്കിലും പള്ളിക്കൂടത്തിൽനിന്നു വന്ന അധികം താമസിക്കുന്നതിനു മുമ്പു തന്നേ ഒരു ക്രിസ്ത്യാനി വീട്ടിൽ ഒട്ടും ന്യായമല്ലാത്ത പല ക്രമങ്ങളും തന്റെ വീട്ടിൽ നടക്കുന്നുണ്ടു എന്നു അവൾ അറിഞ്ഞു. സ്നേഹവും സാവധാനവുമുള്ളവളായ തന്റെ അമ്മയുടെ മറവിയെ കുറിച്ചു അവൾ കരക കൂടെ ചെയ്തു. എന്തെന്നാൽ "സമയത്തെ തന്റെ സ്വന്തം എന്നു പറയുന്ന ദൈവത്തിന്റെതാകുന്നു ആ ദിവസം" എന്നു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/9&oldid=148421" എന്ന താളിൽനിന്ന് ശേഖരിച്ചത്