താൾ:Ghathakavadam ഘാതകവധം 1877.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൬


ശേഷം പന്ത്രണ്ടു മാസം കഴിഞ്ഞു വൃദ്ധനായ പൗെലുസു അവന്റെ പണ്ടത്തെ വീട്ടിലേക്കു തിരിച്ചുപോന്നു. കോശികുൎയ്യന്റെ പണിയിലുള്ള പുലയരു തങ്ങൾ അല്പകാലമായി കേട്ടിട്ടുള്ള ദൈവത്തെ സേവിപ്പാനുള്ള ആഗ്രഹത്തിൽ പിന്നൊരിക്കലും തടുക്കപ്പെട്ടിട്ടില്ല. അവരുടെ പ്രാൎത്ഥനാഭവനം അവരുടെ യജമാനൻ തന്നെ പൊളിച്ചു പണിയിച്ചു. ൟ സമയം ഞായറാഴ്ചദിവസം മിക്കപ്പോഴും അവൻ അവരുടെ ഉപാസനകളിൽ കൂടുകയുമുണ്ടായിരുന്നു.

ഒരിക്കൽ കോശികുൎയ്യന്റെ വീട്ടിൽ വല്യ ആഘോഷങ്ങൾ ഉണ്ടായിരുന്നു. മുറ്റത്തു ഒരു വലിയ പന്തലിട്ടിരുന്നു. വിശേഷ വസ്ത്രങ്ങളോടു കൂടിയ വളരെ ആളുകൾ തിങ്ങിയുണ്ടായിരുന്നു. വല്യ ജോലിക്കാരായ ആളുകൾ ധൃതിയോടു കൂടെ അങ്ങോട്ടുമിങ്ങോട്ടുമോടുകയും പന്തലിൽ ഒരു വെടിപ്പായ സദ്യയ്ക്കു ചട്ടം കെട്ടുകയും ചെയ്തുകൊണ്ടിരുന്നു. പ്രോത്തെസ്താന്തു പള്ളിയിൽ ഒരു പെൺകെട്ടു ഉണ്ടായിരുന്നു. മറിയം ഇപ്പോൾ അച്ചന്റെ ഉപദേശികളിൽ ഒരുവനായിരുന്ന മത്തായിയുടെ മണവാട്ടിയായി; അവനെക്കുറിച്ചു നമ്മൾ മുമ്പെ തന്നെ അറിഞ്ഞിട്ടുണ്ടെല്ലൊ. അവൻ യോഗ്യനും നല്ലശീലക്കാരനുമായ ഒരു ഉത്തമനായ ബാല്യക്കാരനായിരുന്നു. മറിയവും ൟ ബന്ധുതയിൽ നല്ല തൃപ്തിയുള്ളവളായി കണ്ടു. എന്തെന്നാൽ ൟ സമയം ൟ സംഗതിയെക്കുറിച്ചു അവളുടെ ഇഷ്ടം വെളിപ്പെടുത്തുന്നതിനു അനുവാദമുണ്ടായിരുന്നു. അവിടങ്ങളിലുള്ള ക്രിസ്ത്യാനികളിൽ കൊള്ളാവുന്നവരെല്ലാം അവിടെ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ നാട്ടുപാദ്രിയും തന്റെ കുഡുംബവും കോശികുൎയ്യന്റെ മകൾക്കു വേണ്ടി മുമ്പു പറഞ്ഞ ചെറുക്കന്റെ അപ്പനായ ഉമ്മൻ തോമ്മാ കൂടെയും ഉണ്ടായിരുന്നു. അവൻ ആ മകനെക്കൊണ്ടു വേറെ കെട്ടിച്ചുപോയതിനാൽ കഴിഞ്ഞ കാൎയ്യങ്ങളെ ഒക്കെയും മറന്നിരുന്നു. എന്നാൽ വിളിക്കാതെ വന്ന വേറൊരു വിരുന്നുകാരൻ ഉണ്ടായിരുന്നു. അവരെല്ലാം ഏകദേശം ഇരിക്കാറായ ഉടനെ ആവയുസ്സുചെന്നു പൊട്ടക്കണ്ണൻ നംപൂരി അങ്ങെ പറമ്പിൽ നിന്നു അവരുടെ അടുക്കൽ വന്നു. അയാളെ ഒരു ബാല്യക്കാരൻ കൊണ്ടുവരികയായിരുന്നു. വലത്തുകൈ അവന്റെ തോളേൽ വച്ചുകൊണ്ടു ഇടത്തുകയ്യിൽ ഒരു ചൂരൽ വടി പിടിച്ചു വഴിനീളെ കാലു ചവിട്ടുന്നതിനു മുമ്പു അതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/88&oldid=148750" എന്ന താളിൽനിന്ന് ശേഖരിച്ചത്