താൾ:Ghathakavadam ഘാതകവധം 1877.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪


ണ്ട മുറയെയും കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ നിഗളിയായിരുന്ന ഈ സുറിയാനിക്കാരന്റെ തല മുട്ടേൽനിന്നു താണു തുടങ്ങി അന്നേരം അവൻറ സ്നേഹിതനായ അച്ചൻ അവന്റെ കണ്ണുനീരുകൾ നിലത്തു വീഴുന്നതു കാണുകയും അവന്റെ ഏങ്ങൽ കേൾക്കയും ചെയ്തു. ഇവിടെ വെച്ചാ ഘാതകനെവധം ചെയ്തതു അവന്റെ കണ്ണുകളിൽ കണ്ണുനീരോടു കൂടെ അവൻ ആ ചെറിയ പ്രാൎത്ഥനാഭവനത്തിൽ കേറി. അവിടെയുണ്ടായിരുന്നവരുടെ ആശ്ചൎയ്യം ഒട്ടും കുറവല്ലായിരുന്നു. എങ്കിലും നാട്ടുപാദ്രിയുടെ സന്തോഷമുള്ള മുഖം കണ്ടതുകൊണ്ടു വൃദ്ധനായ പൌലുസിന്റെ ഹൃദയത്തിൽനിന്നു ഭയം അശേഷം പോയി കോശികുൎയ്യൻ വൃദ്ധന്റെ കൈയ്ക്കുപിടിച്ചുപറഞ്ഞു:--"പൌലുസെ എന്റെ ആയുസ്സു നാളുകളിലേക്കു ഭാഗ്യമുള്ള ദിവസം ഇതാകുന്നു. നീ ചത്തു പോയെന്നാണു ഞാൻ വിചാരിച്ചിരുന്നതു. ആ വിചാരം ൟ ഒരു പേക്കിനാവു പോലെ എന്നിൽനിന്നു മാറാതിരുന്നു."

പൗെലൂസ്-_'ഹാ! യജമാനനെന്നെക്കുറിച്ച് അങ്ങിനെ മാത്രമെ ആഗ്രഹിക്കു എന്നു ഞാൻ വിചാരിച്ചിരുന്നു."

കോശികുൎയ്യൻ- “ഇല്ല നീ എന്നെ തെറ്റിക്കുന്നു. നീയവിടെ നിന്നു പോന്നപ്പോൾ മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായിരിക്കയാണെന്നു ഞാൻ ആശപ്പെടുന്നു. ഞാൻനിന്നെ നന്നാ ഉപദ്രവിച്ചിട്ടുണ്ടു. നീയതെന്നോടു ക്ഷമിക്കുമോ?"

പൌലൂസു--"ഇനിക്കു യാതൊരു മുഷിച്ചിലും ഇല്ല. ഞാൻ എന്റെ യജമാനനോടു ക്ഷമിച്ചിട്ടു എത്ര നാളായി? എങ്കിലും ഞാൻ ൟക്കാണുന്നതും കേൾക്കുന്നതും ഓൎത്തിട്ടു എന്റെ മനസ്സിൽ വല്യ ഭ്രമം പിടിക്കുന്നു."

കോശികുൎയ്യൻ-"ഭ്രമിക്കേണ്ട, എന്റെ കുറ്റമുള്ള മനസ്സാക്ഷി ഇനിക്കു ആശ്വാസം തന്നിട്ടില്ല. ഞാൻ നിന്നോടു ചെയ്തു ക്രൂരതയ്ക്കു കഴിയുന്നതായിരുന്നാൽ വല്ലതും പ്രതിവിധി ചെയ്യെണ്ടതിനു ഞാൻ നിന്നെ വളരെ അന്വേഷിച്ചു. ഇപ്പോൾ നീയെന്റെ അടിയാനല്ല. ഗുരുവാകുവാനത്രെ അധികം യോഗ്യത എന്നു ഇപ്പോൾ കണ്ടറിഞ്ഞിരിക്കുന്നു. ഞാൻ നിന്നിൽനിന്നു പഠിപ്പാൻ ആഗ്രഹിക്കുന്നുമുണ്ടു. നിന്നിൽ ഉണ്ടായിരുന്ന വിചാരങ്ങൾ. വളരെക്കാലം എന്റെ ദൈവങ്ങളായിട്ടു ഞാൻ വിചാരിച്ചു വന്നവയിൽ നിന്നു നന്നാ വ്യത്യാസപ്പെട്ടവ തന്നെ. നീ കുറ്റമില്ലാത്തവനെങ്കിലും എന്റെ ദുശ്ശീലത്തിനു നിന്നെ ഞാൻ പാത്ര

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/86&oldid=148748" എന്ന താളിൽനിന്ന് ശേഖരിച്ചത്