താൾ:Ghathakavadam ഘാതകവധം 1877.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨


ദ്രവം ഉണ്ടാകാതിരിപ്പാൻ മരത്തിന്റെ മുകളിൽ കെട്ടിയവയായിട്ടു സമീപെ ഉണ്ടായിരുന്നു. എന്നാൽ ൟ വീടു ആയിട വച്ചതായ ഒരു പ്രാൎത്ഥനസ്ഥലമായിരുന്നു. അതിനു ആറു മരത്തൂണും വയ്ക്കൊൽകൊണ്ടുള്ള മേച്ചിൽ പുറവും ഉണ്ടായിരുന്നു. അതിൽനിന്നായിരുന്നു അവർ കേട്ട ശബ്ദം പുറപ്പെട്ടതു. അവർ ജാഗ്രതയോടു കൂടെ അടുത്തു വാക്കുകൾ എല്ലാം തെളിവായി കേൾക്കത്തക്ക സ്ഥലം നോക്കി ഒരു മരത്തിന്റെ കിഴെ മറ്റവർ അറിയാതെ ഇരുന്നു. പാട്ടു കഴിഞ്ഞപ്പോൾ ഒരു പ്രാൎത്ഥന കേട്ടു. അതിന്റെ ശേഷം പ്രാൎത്ഥിച്ച ആളു തന്നെ പുരുഷന്മാരും സ്ത്രീകളുമായിട്ടു പത്തുമുപ്പതു പേരോളും ഉണ്ടായിരുന്ന ആ സഭയോടു പറഞ്ഞുതുടങ്ങി. ശബ്ദം നന്നാവയസ്സു ചെന്ന ഒരാളിന്റെയും അവൻ പറഞ്ഞതു"സ്നേഹ"ത്തെക്കുറിച്ചും ആയിരുന്നു.“ദൈവം ലോകത്തെ അത്ര സ്നേഹിച്ചു." വീണ്ടെടുപ്പിൽ "ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചു ലളിതവാചകമായിട്ടെങ്കിലും ദീൎഘമായും വാചാലതയോടു കൂടിയും അവൻ പറഞ്ഞു. അവൻ സംസാരിച്ചതു ഒട്ടു വേഗത്തിലായിരുന്നു. കുരിശിക്കപ്പെട്ട രക്ഷിതാവിനെക്കുറിച്ചു വൎണ്ണിച്ചു തന്റെ ദരിദ്രത മൂലം മനുഷ്യർ എന്നേക്കും സമ്പന്നന്മാരാകുന്ന വഴി കാണിച്ചപ്പോൾ ചില സമയം അവൻ വിക്കിപ്പോയി. സ്വൎഗ്ഗത്തിലെ മരണമില്ലാത്തതും കളങ്കമറ്റതുമായ സ്നേഹത്തെക്കുറിച്ചു അവൻ അവരോടു പറഞ്ഞു. അവൻ ൟ വൎണ്ണനയിൽ മുറുകി വന്നപ്പോൾ ഒരു വൃദ്ധസ്ത്രീ "ശരി: ഭൂമിയിൽ ഇത്ര കഷ്ടപ്പെടുന്ന നമുക്കു അതൊരു മഹത്വമുള്ള സ്ഥലമായിരിക്കെണം" എന്നു വിളിച്ചു പറഞ്ഞു. പിന്നെ അവൻ സ്നേഹമെന്തെന്നു അവർ എല്ലാവരും അറിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുറഞ്ഞ പക്ഷം വല്ലതു എങ്കിലും അതുകൊണ്ടു അനുഭവിച്ചിട്ടുണ്ടെന്നും തങ്ങൾ സ്നേഹിച്ചിട്ടുള്ള ഒരു കൊച്ചൊ ഒരു ഭാൎയ്യറ്റൊ ഒരു ഭൎത്താവൊ നഷ്ടപ്പെട്ടു പോയാൽ എന്തുണ്ടെന്നുള്ളതു അറിഞ്ഞിട്ടില്ലാത്തവർ അവരിൽ ചുരുക്കമെയുള്ളു എന്നും അനേകം കുഡുംബങ്ങളിൽ വേണ്ടപോലെയുള്ള സ്നേഹമില്ലെങ്കിലും അതു മനുഷ്യർ എല്ലാവരും ആഗ്രഹിക്കത്തക്ക ഒരു അനുഗ്രഹമാണെന്നും അവരെ ഓർമ്മപ്പെടുത്തി. അതിന്റെ ശേഷം സ്നേഹം സകലത്തിനും മീതെ കൎത്താവായിരുന്നു മനുഷ്യരുടെ എല്ലാ പ്രവൎത്തികളെയും ഭരിച്ചിരുന്നെങ്കിൽ ലോകം എങ്ങിനെയിരുന്നേനെ എ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/84&oldid=148746" എന്ന താളിൽനിന്ന് ശേഖരിച്ചത്