താൾ:Ghathakavadam ഘാതകവധം 1877.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൦


"അങ്ങിനെ വരുമൊ" എന്നായിരുന്നു കോശികുൎയ്യൻ പറഞ്ഞതു. "എങ്കിലും മറിയത്തിനെ അവൻ പിടിച്ച കേറ്റിയ രാത്രി തന്നെ കുടിച്ചു ചത്തു പോയതായിരിക്കുമെന്നുള്ള പേടി എന്നിൽനിന്നു നീങ്ങുന്നില്ല. അവൻ നന്നാ ക്ഷീണിച്ചിരിക്കെണം. അവിടെ ആറ്റിനു വീതിയും കൂടും അവന്റെ ഭാൎയ്യയും അവനെ അതിൽ പിന്നെ കണ്ടിട്ടുമില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെയും ഒരു ശകുനപ്പിഴ പോലെ ഉരിയാടാതിരിക്കയും ചെയ്യുന്നു."

പട്ടക്കാരൻ പറഞ്ഞു:--എന്നാൽ എന്റെ കൂടെല--എന്ന സ്ഥലത്തേക്കു പോരൂ. ഞാൻ നാളെ തിരിക്കും. ഇവിടെ നിന്നു മൂന്നു ദിവസത്തെ വഴിയുണ്ടു. അവിടെ ഒഴങ്ങളിൽ വേലയ്ക്കു താഴ്നീതികളിലുള്ള പുലയരിൽ വളരെ പേരു ഏൎപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നു. പൌലൂസിനെക്കുറിച്ചു വല്ലതും അവിടെ കേൾക്കാമായിരിക്കും. ഇനിക്കു അവിടത്തെ സഭയിൽ കുറെ മാമോദിസാ കഴിക്കാനുണ്ടു “

"അങ്ങിനെ തന്നെ " എന്നു കോശികുൎയ്യൻ മറുപടി പറഞ്ഞു. "എങ്കിലും ഇനിക്കു ൟ കാൎയ്യത്തിൽ ദുശ്ശങ്കയെയുള്ളു ല---യിക്കു അല്പം വടക്കു പ--നംപൂരിയുമായി ഇടപാടുകൾ ഉള്ളതുകൊണ്ടു പോരുന്നതിനു ഇനിക്കാകുന്നു കുറെക്കൂടെ മനസ്സു. ഞായറാഴ്ച കഴിഞ്ഞിട്ടു നമുക്കു വടക്കനാറ്റു വഴി ഇങ്ങു പോരികയും ചെയ്യാം.

പറഞ്ഞതു പോലെ തന്നെ പിറ്റെ ദിവസം രാവിലെ കോശികുൎയ്യനും പാദ്രിയച്ചനം വള്ളം കേറി. കുറെ തെക്കോളം അവൎക്കു വള്ളം വഴി പോകുവാൻ ഉണ്ടായിരുന്നു. അതിന്റെ ശേഷം കാട്ടിൽ കൂടെ കര വഴി ല---എന്ന സ്ഥലത്തു എത്തുന്നതു വരെ കുറെ ഏറെ നാഴിക കിഴക്കോട്ടു നടക്കെണം. ആ സ്ഥലത്തു കിഴക്കൻ മല വെട്ടി വിതച്ചു അനുഭവിച്ചു വന്ന കൃഷിക്കാരു പാർക്കുന്നുണ്ടായിരുന്നു. വിപരിപ്പാൻ യോഗ്യമായിട്ടുള്ളതൊന്നും അവരുടെ വഴിയാത്രയിൽ സംഭവിക്കാഞ്ഞതുകൊണ്ടു അതിനെക്കുറിച്ചു പറയെണമെന്നില്ലല്ലോ. ശനിയാഴ്ച വൈകീട്ടു അവർ നിയമിച്ചിരുന്ന സ്ഥലത്തു എത്തി. പിറ്റെ ദിവസം കാലത്തു പ്രോത്തെസ്താന്തു പള്ളിയിൽ അടിയന്തിരം നടത്തിയതിൽ വളരെ മാമോദീസായും കഴിച്ചു. കാണാതെപോയ 'പുലയനെക്കുറിച്ചു കോശികുൎയ്യൻ മലംകൃഷിക്കാരിൽ പലരോടും ചോദിച്ചു. അവന്റെ പേരാകട്ടെ അടയാളങ്ങാളാകട്ടെ അറിയു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/82&oldid=148744" എന്ന താളിൽനിന്ന് ശേഖരിച്ചത്