താൾ:Ghathakavadam ഘാതകവധം 1877.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൯


ന്റെ കുഡുംബത്തോടും ചെയ്തു നിവൃത്തിയില്ലാത്ത ഉപദ്രവത്തിന്റെയും ഓൎമ്മ കഠിനമായ കുറ്റബോധം കൊണ്ട് അവനെ കുത്തി. ആ വയസ്സൻ തന്നെ തന്റെ കുടിച്ചു ചാകുവാൻ തുടങ്ങിയ പ്രിയപ്പെട്ട മകളെ അവൻ ഏറ്റിട്ടുണ്ടായിരുന്ന ഉപദ്രവങ്ങൾക്കു പ്രതിപകരമായിട്ടു പിടിച്ചു കേറ്റിയ കാൎയ്യം ആ പുലയനെക്കുറിച്ചു പിന്നീടു ഒന്നും തന്നെ കേട്ടിട്ടില്ലാഞ്ഞതു കൊണ്ടു അവൻ നശിച്ചുപോയതായിരിക്കുമെന്നുള്ള പേടിയോടു കൂടിയിട്ടു തന്റെ ദുഷ്ടതയുടെ ഫലത്തെ നല്ല തെളിവായി അവനെ കാണിച്ചു. സകല കാരണങ്ങൾ കൊണ്ടും തന്റെ മകളുടെ ആയുസ്സിനെ അരിഷ്ടമാക്കുവാൻ ചേലുണ്ടായിരുന്നുവനായ ഒരാളിനെക്കൊണ്ടു അശേഷം നീചമായ കാൎയ്യങ്ങളെ ആഗ്രഹിച്ചു അവളെ കെട്ടിക്കുന്നതിനു താൻ ഉറപ്പായി നിശ്ചയിച്ചു കളഞ്ഞതിനെ ഓൎത്തിട്ടു അതു ഒന്നു കൂടെ ശക്തിപ്പെട്ടു. പരിശുദ്ധാത്മാവു മൂലമുണ്ടായ ൟ കുറ്റബോധങ്ങൾ കോശികുൎയ്യന്റെ മനസ്സിനെ സത്യത്തിലേക്കു കൊണ്ടുവരികയായിരുന്നു എന്നുള്ളതിന്നു സംശയമില്ല. കാണാതെ പോയ പൌലൂസിനെക്കുറിച്ചു ഒരു വഴിയിലും സത്യവൎത്തമാനങ്ങൾ ഒന്നും അവനു കിട്ടിയില്ല എങ്കിലും ക്ഷമയോടു കൂടെ അവനെ വളരെ തിരക്കിയശേഷം ആ നല്ല പാദ്രിയുടെ ആലോചനയും ഗുണദോഷവും അന്വേഷിക്കയായിരുന്നു അദ്ദേഹത്തിന്റെ മാൎഗ്ഗം നാം കണ്ടിട്ടുള്ളതുപോലെ "പിതാവില്ലാത്തവരെയും വിധവമാരെയും അവരുടെ അനൎത്ഥതിൽ ചെന്നു കാണുന്നതിലേക്കും ലോകത്തിൽനിന്നു തന്നെത്താൻ അശുദ്ധപ്പെടാതെ സൂക്ഷിക്കുന്നതിലേക്കും" അവനെ നടത്തി. “പാപവും വൃദ്ധനുമായ പൌലൂസിനു എന്തു സംഭവിച്ചായിരിക്കും?" എന്നായിരുന്നു കോശികുൎയ്യന്റെ കൂടെക്കൂടെയുള്ള ചോദ്ദ്യം. "അങ്ങുതെക്കുക-- എന്ന സ്ഥലത്തു അവനെ കണ്ടു അറിഞ്ഞിട്ടുള്ളതായി നമ്മുടെ മത്തായി ഉപദേശി സൂചിപ്പിച്ചിരിക്കുന്നതിൽനിന്നു അവന്റെ കാൎയ്യത്തക്കുറിച്ച് ഒന്നും നിശ്ചയിച്ചുകൂടാ"

പട്ടക്കാരൻ പറഞ്ഞു: "കൊള്ളാം കാലക്രമം കൊണ്ടു അവനു എന്തുവന്നു എന്നു നമുക്കു അറിയാം സംശയമില്ല. കാൎയ്യം നോക്കുമ്പോൾ പേടിച്ചാകുന്നു അവൻ അ---യിലേക്കു തൽക്കാലം തിരിച്ചു വരാത്തതു എന്നു എന്റെ മനസ്സിൽ തോന്നുന്നു"

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/81&oldid=148743" എന്ന താളിൽനിന്ന് ശേഖരിച്ചത്