താൾ:Ghathakavadam ഘാതകവധം 1877.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦

ഇങ്ങിനെ കോശികുൎയ്യൻ വീട്ടിൽ ചെന്നു കുടവെച്ചും വെച്ചു കട്ടിലേൽ കേറിയിരുന്നപ്പോൾ തന്റെ ഭാൎയ്യ അവന്റെ കോപഭാവം ഇതുവരെ വിട്ടുമാറിയില്ലെല്ലൊ എന്നു വിചാരിച്ചു ഭയപ്പെട്ടു വേഗത്തിൽ ചോറുകൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു. എന്നാറെ അവൻ നടന്ന കാൎയ്യങ്ങളൊക്കെയുമോൎത്തു ലജ്ജിച്ചു അതെടുത്തു കൊണ്ടുപൊയ്ക്കൊള്ളുവാൻ പറഞ്ഞും വെച്ചു തിരിഞ്ഞു കിടന്നുകളഞ്ഞു. അവൾ ഭക്ഷണ പാത്രങ്ങൾ വെടിപ്പാക്കുന്നതിൽ നന്നാ പ്രയാസപ്പെട്ടു എന്തെന്നാൽ തന്റെ ഭൎത്താവിനു അതിഷ്ടമാകുന്നു എന്നു അവൾ അറിഞ്ഞിരുന്നു. എങ്കിലും അവനു വേണ്ടായെന്നു പറകയാൽ അവൾ അതെല്ലാം തിരികെയെടുത്തുകൊണ്ടുപോയി.

അതിന്റെ ശേഷമവൾ കട്ടിലിന്റെ അരികെ ചെന്നു തലെക്കു പിടിച്ചു നോക്കിയാറെ തീ പോലെ കായുന്നതായിക്കണ്ടു. ഉടനെ അവൾ ഒരു തുണിയെടുത്തു തണുത്തവെള്ളത്തിൽ മുക്കി അവന്റെ നെറ്റിക്കു വെച്ചു. അപ്പോൾ അവൻ ഒരു സ്നേഹഭാവത്തോടു കൂടെ "ഹോ നല്ല തണുപ്പു" എന്നു പറഞ്ഞുംവെച്ചു "പിള്ളേരെല്ലാം എന്തിയെ? മറിയം എവിടേ" എന്നു ചോദിച്ചു. ഭാൎയ്യ, അവൾ കുഞ്ഞുങ്ങളെ പഠിപ്പിക്കയാകുന്നു.

അന്നേരം തന്നെ മറിയം അവളുടെ അനുജത്തികളോടു കൂടെ പാട്ടു പാടുന്നതു കേട്ടു ഭാൎയ്യ "ഞാൻ അവളെ വിളിക്കട്ടേ" എന്നു ചോദിച്ചു.

കോശികുൎയ്യൻ. "വേണ്ടാവേണ്ട, ഇപ്പോൾ ഇനിക്കു അവളുടെ മുഖത്തു നോക്കുവാൻ പാടില്ല. ഇനിക്കു ഒരു കടുത്ത പ്രവൃത്തി ചെയ്‌വാനുണ്ടു. അവളെ നോക്കിയാലെന്റെ മനസ്സലിഞ്ഞുപോകും"

ഭാൎയ്യ. "അതിനെന്തു?" എന്റെ പ്രിയമുള്ള ഭൎത്താവേ നമ്മൾ ഒന്നിച്ചു ദൈവത്തിന്റെ തിരുവചനം വായിക്കയും നമ്മുടെ പിള്ളേരെ പഠിപ്പിക്കയും ചെയ്തുവന്നതുപോലെ ഇപ്പോഴും ചെയ്യാത്തതു എന്തുകൊണ്ടു?

പേടിച്ചു പേടിച്ചു അവളിത്രയും പറഞ്ഞപ്പോൾ അത്ര രസമായില്ലെന്നുള്ള ഭാവത്തിൽ കോശികുൎയ്യൻ ഇപ്രകാരം പറഞ്ഞു. "നീ അതിനെക്കുറിച്ചെന്തറിയുന്നു? ചുമ്മായിരി അവളുടെ പേൎക്കായിട്ടല്ലയൊ ഞാൻ ഇത്ര വളരെ നിലം പുരയിടങ്ങൾക്കു കാണമിടുന്നതു ഞാൻ രാപകലു കൂടാതെ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/8&oldid=148419" എന്ന താളിൽനിന്ന് ശേഖരിച്ചത്