താൾ:Ghathakavadam ഘാതകവധം 1877.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൫


ൎഗ്ഗത്തിൽ നടത്തുവാൻ കഴിയുന്ന ഒരാൾ എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ അശേഷം ദുൎമ്മാഗ്ഗക്കാരി ആയിപ്പോകുമെന്നുള്ളതു ഇനിക്കു നല്ലപോലെ അറിയാം" ൟ സംസാരം തുലോം നിമിഷത്തിലും മുമ്പു പറഞ്ഞതിനു അല്പമായ ഉത്തരമായിട്ടും ആയിരുന്നു. കോശികുൎയ്യനു അതിന്റെ സത്യവും കാര്യവും മനസ്സിലായി. അവന്റെ നിയമങ്ങൾക്ക് സമ്മതിപ്പാൻ വീണ്ടും അവളെ നിൎബന്ധിച്ചതുമില്ല.“മറിയം നീ ഇപ്പോൾ പോ ഞാൻ ഇതിനെക്കുറിച്ചു വിചാരിച്ചു നിന്നോടു പറയാം കണ്ണുനീരു തുടച്ചുകളഞ്ഞു. സന്തോഷ ഭാവത്തോടിരി ഒരു മണിക്കൂറു കഴിഞ്ഞു തിരികെ വാ" എന്നിങ്ങിനെ അല്പനേരം മിണ്ടാതിരുന്നും വച്ച അവൻ അവളോടു പറഞ്ഞു.


൧൬- ാം അദ്ധ്യായം

ഒരു മണിക്കൂറു ഒരു ദിവസത്തിന്റെ ഒരു ചെറിയ അംശം. ഒരു വർഷത്തോടൊ അല്ലെങ്കിൽ ഒരു ആയുസ്സോടൊ കൂട്ടി നോക്കുമ്പോൾ തുലൊം ചെറുപ്പം. എങ്കിലും ആ അല്പ സമയം കൊണ്ടു എന്തെല്ലാം ഉണ്ടാകയൊ ഉണ്ടാകാതിരിക്ക യൊ ചെയ്യാം.

ഒരു രാജ്യം. നഷ്ടമാകയൊ ജയിക്കയൊ ചെയ്യാം. ഒരു വല്യ വെള്ളം വന്നു എല്ലാടത്തും കേറി കൊയ്യാറായ നെല്ലെല്ലാം ചേതപ്പെട്ടു പോയി എന്നും വരാം. നമ്മുടെ വീടുകളിൽ മരണം തന്റെ ചിറകുകളെ വിതൃത്തു മേത്തരമായ പുഷ്പങ്ങളിൽ ചിലതിനെ ബാല്യത്തിലെ ശവക്കുഴിക്കു പാത്രമാക്കിയേക്കാം. മനുഷ്യന്റെ മരണമില്ലാത്ത ആത്മാവിനു ഒരു മണിക്കൂറുകൊണ്ടു "പുനൎജജനനം ഉണ്ടാകാം" അതു "മരണത്തിൽനിന്നു ജീവങ്കലേക്കു തിരിഞ്ഞേക്കാം" ക്ഷമ കിട്ടീട്ടില്ലാത്ത ഒരു പാപിയുടെ കണ്ണുകളിൽ നിന്നു അറിവില്ലായ്മയുടെയും മൂഢഭക്തിയുടെയും ചെതുമ്പലുകൾ വീണുപോയിട്ടു വെളിച്ചത്തിന്റെ കതിരുകൾ അഗാധമായ ഇരുട്ടിനെ കുത്തിത്തുളച്ചു കേറിയെന്നും വരാം. നന്മയും തിന്മയും ആ ചെറിയ മുറിയിൽ കോശി കുൎയ്യന്റെ ഉള്ളിൽ പിണക്കം തുടങ്ങി എന്നു മുമ്പു ഒരു സംഗതിവശാൽ പറഞ്ഞിരുന്നുവെല്ലൊ. എന്നാൽ ഇപ്പോൾ തിന്മയുടെ ശക്തിയെ മറുത്തു നന്മ ജയിച്ചു വരുന്ന തടസ്ഥങ്ങളെ ഒക്കെയും ചവിട്ടി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/77&oldid=148735" എന്ന താളിൽനിന്ന് ശേഖരിച്ചത്