താൾ:Ghathakavadam ഘാതകവധം 1877.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൨


കുന്നു എന്നും അതില്ലാതിരുന്നാൽ ക്രമംകൊണ്ടു മരിച്ചുപോകുമെന്നും അവർ അറിഞ്ഞിട്ടില്ല പാവപ്പെട്ട അന്നയുടെ കാൎയ്യം ഇങ്ങിനെയായിരുന്നു മരണത്തിനു ഒരാഴ്ച മുമ്പു അവൾ ഇഴഞ്ഞുപള്ളിക്കൂടത്തിൽ വന്നു ൟ ദുഃഖങ്ങളെ ഒക്കെയും പറഞ്ഞു അതുകേട്ടു ഞങ്ങളെല്ലാം കരഞ്ഞുപോയി. അവൾക്കു വയസ്സു പതിനൊന്നെയുണ്ടായിരുന്നുള്ളു. അവളെ സ്നേഹിക്കയും ചോറുണ്ണുവാൻ വഹിയാഞ്ഞതിന്റെയോ ദിവസേന മെലിഞ്ഞു വന്നതിന്റെയൊ കാരണത്തെക്കുറിച്ചു വിചാരിക്കയും ചെയ്യാത്ത അന്ന്യന്മാരുടെ കൂടെ പാൎപ്പാനായിട്ടു അവളുടെ അപ്പനും അമ്മയും തങ്ങളുടെ മനസ്സിൽ അവളെ തള്ളിക്കളഞ്ഞുവെല്ലൊ എന്നു വിചാരിച്ചു ഞങ്ങൾ അതിശയിച്ചു. കാലു തണുത്തു മരിപ്പാൻ കണ്ണടച്ചതുവരെ അവർ ഒന്നും കണ്ടില്ല. അവളുടെ സ്നേഹിതന്മാരു വന്നു ശവം അടക്കി. ആത്മാവിനു രക്ഷകിട്ടുന്നതിൽ ഒരു ഗുണവും ചെയ്യാത്തതായ കുറെ കുൎബാനയും ചൊല്ലിച്ചു. എന്നാൽ അവളോടു ചെയ്ത ക്രൂരതയും കാഠിന്ന്യവും നിമിത്തം ഹൃദയം അശേഷം ഉണങ്ങിപ്പോയതുവരെ അവൾ ഏകാകിയായി ദുഃഖിച്ചിരുന്നു എന്നുള്ളതു അന്നു പള്ളിക്കൂടത്തിൽ പഠിച്ചിരുന്ന ചില പെൺപൈതങ്ങളല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല." ൟ അവസാനവാക്കുകൾ പറവാൻ മറിയത്തിനു നന്നാ പ്രയാസം വന്നതുകൊണ്ടു അവൾ ഇവിടെ നിൎത്തിക്കളഞ്ഞു. എങ്കിലും കണ്ണുനീരൊഴുക്കാതെ സാവധാനതയോടും ധൈൎയ്യത്തോടും അപ്പൻ പറയുന്നതു കേുൾപ്പാനായിട്ടു അവന്റെ മുമ്പിൽനിന്നു.

അപ്പോൾ അവൻ പറഞ്ഞു. "മുമ്പു കെട്ടിയ കാര്യം ഞാൻ അറിഞ്ഞിട്ടുണ്ടു എങ്കിലും ഇങ്ങിനത്ത ക്രൂരതകൾ നടന്നതായി കേട്ടിട്ടില്ല. എന്നാലും നിനക്കു അങ്ങിനെയൊന്നും സംഭവിപ്പാൻ പാടില്ലല്ലോ. ഞങ്ങൾ നന്നാ അടുക്കൽ തന്നെ പാൎക്കുന്നു. നിത്യം നിന്നെ കാണുകയും ചെയ്യാം."

"അപ്പനെന്താ ഞാനിത്രയുമൊക്കെ പറഞ്ഞിട്ടും പിന്നെയും എന്നെ അങ്ങോട്ടു തന്നെ അയക്കെണമെന്നാണൊ പിടുത്തം. ഒരു പെണ്ണു ക്രൂരതകൊണ്ടു പെട്ടു പോയതു പോരായൊ. മകളുടെ പിന്നാലെ ശവക്കുഴിയിലേക്കു ഇറങ്ങേണമെന്നാണൊ താല്ൎയ്യം. ആ ചെറുക്കൻ ഇപ്പൊഴെ വല്യ ദുഷ്ടൻ തന്നെ. അവൻ വളരുമ്പോൾ എങ്ങിനെയായി വരും. അവൻ ഒരു മല്ലനായിത്തന്നെ തീരും. ഇനിക്കു അവ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/74&oldid=148732" എന്ന താളിൽനിന്ന് ശേഖരിച്ചത്