താൾ:Ghathakavadam ഘാതകവധം 1877.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൧


യിരുന്നു. മറിയം കൈ മേശയേൽ വച്ചു കീഴ്പൊട്ടു നോക്കി നിന്നു അവളുടെ അപ്പൻ തന്റെ സുന്ദരിയായ മകളുടെ ഭാവഭേദങ്ങളെക്കുറിച്ചു ഉരിയാടാതെ വിചാരിച്ചുംകൊണ്ടിരുന്നു. കണ്ണുനീരു കുറയശ്ശ വന്നു തുടങ്ങി. എങ്കിലും അതു തന്നെത്താൻ തുടച്ചുകളഞ്ഞു ഒടുക്കം അവളുടെ പരമാൎത്ഥതയുള്ള കണ്ണുകൾ തെളിച്ചു പിടിച്ചു അപ്പന്റെ കണ്ണിൽ തന്നെ നോക്കി. അപ്പോൾ അവന്റെ ഹൃദയം അല്പനേരത്തേക്കു അവളെക്കുറിച്ചു അലിഞ്ഞു. അതോടു കൂടെ അവൻ അവളെ അടുക്കൽ വിളിച്ചു കെട്ടിപ്പിടിക്കയും ചെയ്തേനെ. എങ്കിലും അപ്പന്റെ ഭാവം അന്നേരം എടുത്താൽ അവൾ പറയുന്നതിലേക്കു താൻ ചാഞ്ഞുപോയേക്കുമെന്നു കരുതി അവൻ തന്നെത്താൻ അടക്കി ദേഷ്യത്തോടു "നിനക്കു എന്തു വേണം മറിയം ഇനിക്കു വേറെ ജോലിയുണ്ടു ഇപ്പോൾ നേരമില്ല നിന്റെ അമ്മയോടു ചെന്നു പറ" എന്നു പറഞ്ഞു.

അപ്പോൾ അവൾ പറഞ്ഞു:--"ഇല്ലപ്പാ എന്റെ മനസ്സിലിരിക്കുന്നതെല്ലാ പറഞ്ഞല്ലാതെ ഞാൻ പോകയില്ല" എന്റെ ഭൎത്താവാകാൻ അപ്പൻ തിരഞ്ഞെടുത്തിരിക്കുന്ന ചെറുക്കനെ ഞാൻ അറിയും. മൂന്നുവൎഷം മുമ്പെ എന്റെ കൂടെ പഠിച്ചിരുന്നതിൽ ഒരു പെണ്ണിനെ അവൻ കെട്ടിയതായിരുന്നു. അവൾ അവന്റെ അമ്മയോടു കൂടെ ഒരു സംവത്സരം പോലെ ആ വീട്ടിൽ പാൎത്തു. മുന്നൂറ്ററുപത്തഞ്ചു തവണ ആ പാവം പെണ്ണു പറമ്പെല്ലാം തൂത്തു അവൾ മരിച്ചന്നു കാലത്തു മാത്രം അതിനിടയായില്ല.അവനു തന്നെ വായിക്കാൻ അറിഞ്ഞു കൂടാ അവൾ വേദപുസ്തകം വായിക്കുമ്പോൾ അവനു കോപംകൊണ്ടു അവളുടെ തല മുടിക്കു പിടിച്ചു വലിച്ചു നിലത്തിടുകയും പുസ്തകം വലിച്ചു കീറുകയും ചെയ്തു. അപ്പോൾ അവന്റെ അമ്മ വീണ്ടും അവനു ഇപ്രകാരം ഇഷ്ടക്കേടുണ്ടാകാതിരിപ്പാൻ വേണ്ടി അവളുടെ പുസ്തകങ്ങൾ എല്ലാം എടുത്തു വച്ചുപൂട്ടിക്കളഞ്ഞു. അപ്പോൾ പെണ്ണു തന്നെ സ്നേഹിപ്പാനും സന്തോഷിപ്പിപ്പാനും ആരും ഇല്ലാതെ ഒരു പൂപോലെ വാടിപ്പോയി. ഒടുക്കം അവൾ കണ്ണടച്ചു ഉറങ്ങുകയും ചെയ്തു അപ്പോൾ ദീനം ഒന്നും കൂടാതെ അവൾ മരിച്ചതിൽ അവർ അതിശയിച്ചു ശരീരത്തിനു ഭക്ഷണം ഏതുപ്രകാരം ആവശ്യമൊ അപ്രകാരം തന്നെ ഹൃദയത്തിനു സ്നേഹവും ദയയും വേണ്ടതാ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/73&oldid=148731" എന്ന താളിൽനിന്ന് ശേഖരിച്ചത്