താൾ:Ghathakavadam ഘാതകവധം 1877.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൦


ച്ചൊള്ളു. എന്നാൽ ആ സമയം ചെറുക്കൻ തീരെ കുഞ്ഞായിരുന്നു. ആറ്റിനക്കരെയുണ്ടായിരുന്ന നിലം നന്നാ വിസ്തീൎണ്ണമായിരുന്നു. ൟ സ്ത്രീധനം നിമിത്തം തരിശു കിടന്ന കുറെ സ്ഥലം കൂടെ തെളിച്ചെടുത്തു. ഇരട്ടിനിലം ഉണ്ടാക്കുവാൻ നല്ല ചേലായിരുന്നു താനും. അവൻ തന്റെ മൂത്തമകൾക്കുവേണ്ടുവോളം കൊടുത്തു എല്ലാവരും അങ്ങിനേ തന്നെ വിചാരിക്കേണ്ടതാണു. ശേഷം പേൎക്കും ഇങ്ങിനെ തന്നെ കൊടുക്കുന്നതിനു അവനു പാങ്ങുണ്ടായിരിക്കയില്ല. അതിനു ആവശ്യവുമില്ലായിരിക്കും അതെ, അവൻ ചെയ്തുനന്നു തന്നെ ൟ സന്തോഷവൎത്തമാനം മറിയത്തെ അറിയിക്കെണ്ടതിനു അവൻ തന്റെ അമ്മയോടു പറയേണ്ടിയിരിക്കുന്നു. എന്നാൽ മകളുടെ വർത്തമാനങ്ങൾകൊണ്ടു അവൻ അവളുടെ ഇഷ്ടത്തിലേക്കു ചാഞ്ഞുപോയേക്കുമെന്നു പേടിച്ചു അല്പനേരത്തേക്കു അവൻ ഒന്നു മാറികളയാം എന്നു വെച്ചു "ഞാൻ കരമ്പിൻവേലിക്കകത്തുപോയി വൃദ്ധനായ പൌലുസിനെക്കുറിച്ചു അവന്റെ ഭാര്യ വല്ലതും കേട്ടൊ എന്നു ചോദിക്കട്ടെ. ഉപദേശി മറിയത്തോടു പറഞ്ഞ വാക്കുകൾ എന്നെ സന്തോഷിപ്പിക്കുന്നു. അവൻ ചത്തിട്ടല്ലായിരിക്കും. എങ്കിലും ഹൊ ആ ചത്ത കൊച്ചിനെയും കൊണ്ടു പോയപ്പോഴത്തെ അവന്റെ ഭാവം എല്ലായ്പോഴും എന്റെ കൂടെ നടക്കുന്നു, എന്റെ കാഴ്ചയിൽനിന്നു അതിനെ മാററുവാൻ ഇനിക്ക് പാടില്ല ഇപ്രകാരം ഒക്കെ ചെയ്തതു ഞാൻ എത്ര ഭോഷനായിട്ടാകുന്നു" അവൻ ഇങ്ങിനെ വിചാരിച്ചപ്പോൾ ആരാണ്ടൊ കതകേൽ പതുക്കെ ഒന്നു മുട്ടിയതു കെട്ടു പൌലുസു തന്നെ അവന്റെ മുമ്പിൽ വന്നതുപോലെ അവൻ ഞടുങ്ങി. "അപ്പാ ഞാൻ കേറിവരട്ടെ" എന്നൊരു നേൎയ്യ ശബ്ദം കേട്ടു ഉത്തരം പറയുന്നതിനു മുമ്പു മറിയം കേറിവരികയും ചെയ്തു. വാതിൽക്കൽ വച്ചു ശബ്ദം നന്നാ പതിഞ്ഞു കേട്ടു എങ്കിലും ആ സാവധാനവും ധൈൎയ്യവുമുള്ള മുഖത്തു കോശികുൎയ്യൻ നോക്കിയപ്പോൾ അവളോടു പെരുമാറത്തക്ക ശീലം തന്നിൽ ഇല്ലെന്നു അവനു തോന്നിപ്പോയി, പെണ്ണിന്റെ മനസ്സു അവന്റെതിനെക്കാൾ ശക്തിയേറിയതായിരുന്നു. അവളുടെ ആന്തരങ്ങളും എത്ര തന്നെ വിസ്തരിച്ചാലും ഒടുക്കം സത്യം എന്നു തന്നെ വന്നു നിൽക്കുന്നവയുമായിരുന്നു. നേരെമറിച്ചു അവന്റെതു സ്വന്ത മനസ്സാക്ഷിക്കുപോലും തീരെ സമ്മതമില്ലാത്തതാ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/72&oldid=148730" എന്ന താളിൽനിന്ന് ശേഖരിച്ചത്