താൾ:Ghathakavadam ഘാതകവധം 1877.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨


വറുഗീസ്. “മറിയം! നീയറിഞ്ഞൊ ആ സ്ഥലം ആരുടെ പേൎക്കാണെന്നു?"

മറിയം. "ഇല്ല എന്നൊടു പറക" "നിനക്കു നിനക്കു തന്നെ" എന്നു വറുഗീസു തീർത്തു പറഞ്ഞു.

മറിയം. "ഇനിക്കൊ? ഇല്ലില്ല സഹോദരാ ൟ പഴയപൊട്ടിയ കല്ലുകളുടെ ഇടയിൽ അടക്കപ്പെടുവാൻ ഇനിക്കു മനസ്സില്ല. നിനക്കായാൽ എന്താ വറുഗീസു. "ഞാൻ ജിവിച്ചിരിക്കുന്നെങ്കിൽ ഒരു പുരുഷനാകും അപ്പോൾ എന്റെ കാൎയ്യങ്ങൾ എന്റെ മനോഭാവപ്രകാരം ചെയ്‌വാൻ ഇനിക്കു സ്വാതന്ത്ര്യമുണ്ടാകും. എന്നാൽ നീ ഒരു പെണ്ണു നിന്റെ കാൎയ്യങ്ങൾ വിചാരിക്കുന്നതും ചെയ്യുന്നതും അന്ന്യന്മാർ തന്നെ അതിന കീഴടങ്ങുവാനേ നിനക്കു പാടും ഒള്ളു. ഇനിക്കു മുന്നറിവുണ്ടു" പിന്നെയും അവൻ അപ്പനും മറെറാരു ആളും കൂടെ ഇരുന്നു വൎത്തമാനം പറയുന്നിടത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു:- നീ അറിയാത്ത ഒരാൾ നിന്നെ കെട്ടും പിന്നെ നീ ഒരു വെറ്റില തീറ്റിക്കാരിയായി തീരുകയൊ തനിച്ചുപാർത്തു അല്പായുസ്സു സമ്പാദിക്കയൊ ചെയ്യും."

മറിയം. "കൊള്ളാം. അങ്ങിനെ വരുന്ന പക്ഷം എന്റെ ശവക്കുഴി ഇവിടെ ആകാതെയിരിപ്പാൻ നീ ശട്ടം കെട്ടുകയില്ലയൊ? അതു വിസ്തീൎണ്ണമായ ആകാശത്തിൻ കീഴിൽ മഴയും വെയിലും കൊള്ളുന്ന സ്ഥലത്തായിരിക്കട്ടെ എന്നാൽ ഇനിക്കു ഇഷ്ടമില്ലാത്തതിനു ഞാൻ വിരോധം പറയാതെ സമ്മതിച്ചേക്കും എന്നു നീ വിചാരിക്കുന്നു എങ്കിൽ അതു തെറ്റു തന്നെ. എന്റെ മനസ്സു നിന്റേതിനെ പോലെ തന്നെ ശക്തിയുള്ളതും എതൃപ്പാൻ കഴിയുന്നതുമാകുന്നു" ൟ സമയം സാമുദ്രികാലക്ഷണം നല്ല വശമുള്ള ഒരാൾ ഉണ്ടായിരുന്നെങ്കിൽ അവളുടെ ചിറിയുടെയും മൂക്കിന്റെയും പ്രയോഗങ്ങൾ കണ്ടു നല്ല ഉറപ്പുള്ള ഒരു മനസ്സിന്റെ ഭാവം അറിയായിരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ ഇടുങ്ങിയ നോട്ടത്തോടും അതൃപ്തിഭാവത്തോടും കൂടിയ ഒരു ചെറിയ സ്ത്രീ വന്നു മറിയത്തിന്റെ തലയിൽ കിടന്ന കവണി പുറകോട്ടു വലിച്ചു. അവളുടെ നാക്കും ചിറികളും വെറ്റിലതിന്നു നല്ലവണ്ണം ചുവന്നിരുന്നു. അതുകൊണ്ടു വൎത്തമാനം പറയെണമെങ്കിൽ വാ പൊക്കിതുറന്നു പിടിച്ചുകൊണ്ടെ പാടുള്ളു.

അവൾ മറിയത്തിന്റെ അടിക്കാതിൽ വിരലിട്ടുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/64&oldid=148722" എന്ന താളിൽനിന്ന് ശേഖരിച്ചത്