താൾ:Ghathakavadam ഘാതകവധം 1877.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൧


ഉണ്ടു" ഇങ്ങിനെ അവരും കല്പടകേറി. കുറഞ്ഞപക്ഷം രണ്ടു മുഖങ്ങളിൽ അതൃപ്തി ഭാവം ഉണ്ടായിരുന്നു. അവർ മടിച്ചു മടിച്ചുനിന്നു എല്ലാവരും പള്ളിയുടെ മതില്ക്കകത്തു എത്തി അവിടെ വളരെ ആളുകൾ ഉറക്കെ താല്പൎയ്യത്തോടു കൂടി സംസാരിച്ചുകൊണ്ടിരുന്നു ഒരു ആൾ കുറെ നെല്ലിനു കച്ചവടം ചെയ്‌വാനു ഭാവിച്ചപ്പോൾ ഉടമസ്ഥൻ, പറഞ്ഞ വിലസമ്മതിക്കായ്കയാൽ വഴക്കിട്ടു. കഠിന വാക്കുകൾ പ്രയോഗവും തുടങ്ങി മറ്റുള്ളവർ കൂടിവന്നു സമാധാനം പറയുന്നതിനു പകരം അവരുടെ അരവം തന്നെ കലഹത്തെ വലുതാക്കിത്തൊന്നിച്ചു. ഒടുക്കം പത്തുമുപ്പതു പേരുടെ ശബ്ദങ്ങൾ കൂടിക്കലശി ഒരു ബാബേൽ പോലായി. സ്ത്രീകൾ കൂട്ടം കൂട്ടമായിനിന്നു ധൃതിയൊടെ സംസാരിക്കുന്നു. ഏതാണ്ടൊ നല്ല രസമുള്ള ഒരു വൎത്തമാനം അവരുടെ ചെവികളിൽ എത്തിയതുപോലെ തമ്മിൽ തമ്മിൽ കൈകോൎത്തുപിടിക്കയും മറ്റും ചെയ്യുന്നു. പിന്നേയും അവർ വെറ്റിലതിന്നു ചിറി മുതലായവ നല്ലവണ്ണം ചുവപ്പിച്ചു നില്ക്കയായിരുന്നു. അതുകൊണ്ടു കൂടെക്കൂടെ ചെന്നു ഭിത്തിയുടെ മീതെ കൂടെ തുപ്പിക്കൊണ്ടിരുന്നു. തന്റെഅപ്പൻ കൊള്ളാകുന്ന കൂട്ടത്തിലുള്ള ഒരാളുമായി വൎത്തമാനം പറയുന്നതു മറിയം കണ്ടു. അവർ നിന്നതു അസാരം ദൂരത്തായിരുന്നു. വറുഗീസും അവളും തന്നെ ൟ [1]സുറിയാനിക്കാരുടെ വണക്കമില്ലാത്ത ഭാവവും പടുതിയും കണ്ടു ക്ലേശത്തോടെ ആശ്വാസം ഇല്ലാതെ നിന്നു അമ്മ പള്ളിമുററത്തിരുന്നു ഒരു അയൽക്കാരിയുമായി വൎത്തമാനം പറഞ്ഞു.

വറുഗീസ് തന്റെ പാദത്തിങ്കൽ നോക്കിക്കൊണ്ടു "നമ്മൾ നിൽക്കുന്നതു എന്തൊരു സ്ഥലത്തെന്നു നീ അറിഞ്ഞാ? നമ്മുടെ വല്യപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ശവക്കുഴികളുടെ പുറത്താണു" എന്നു മറിയത്തോടു പറഞ്ഞു.

"ഇവിടെ അവരുടെ പേരുകൾ കാണുന്നു ഇനിയും ഒരാളിനു കൂടെ കിടക്കുവാൻ ഇവിടെ സ്ഥലമുണ്ടു" എന്നു മറിയം തന്റെ പാദം അവിടെ വച്ചുംകൊണ്ടു പറഞ്ഞു.


  1. ഇവിടെ സുറിയാനി സഭയിൽ ഇരുപതു വൎഷം മുമ്പുണ്ടായ ഒരു കാൎയ്യത്തെക്കുറിച്ചാകുന്നു പറയുന്നതു തെക്കൻ ദിക്കുകളിലുള്ള ദൈവാലയങ്ങളിൽ കുറഞ്ഞ പക്ഷ മുമ്പിലത്തേതിനേക്കാൾ നന്നാ വണക്കമുണ്ടു കൊട്ടയത്തിനു വടക്കുള്ള പള്ളികളിൽ നവീകരണം ഇനിയും ആവശ്യം തന്നെ
"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/63&oldid=148721" എന്ന താളിൽനിന്ന് ശേഖരിച്ചത്