താൾ:Ghathakavadam ഘാതകവധം 1877.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടൻ തന്നെ അവൻ വന്ന തിണ്ണേലിരുന്ന ഒരു വലിയ കുടയുമെടുത്തുംകൊണ്ടു രണ്ടു ബാല്യക്കാരുമായിട്ട വീട്ടിൽ നിന്നിറങ്ങി. അവർ തങ്ങളുടെ യജമാനന്റെ അവസ്ഥയെ പുകഴ്ത്തുവാനായിട്ടു സാമാന്ന്യത്തിൽ അധികം ഉറക്കെ വഴിയെല്ലാം അടിച്ചു വെടിപ്പാക്കുവാൻ വിളിച്ചുപറഞ്ഞു. ഇങ്ങിനെ തന്റെ നെല്ലു വിളഞ്ഞുകിടക്കുന്ന കണ്ടത്തിൽ കൂടെ അവർ പോകുമ്പോൾ തനിക്കു ഇപ്രകാരം വൎദ്ധനവു തരുന്ന ദൈവത്തെ സ്തുതിക്കുന്നതിനു പകരം അവൻ തന്റെ മകൾക്കു എത്ര വലിയ ഒരു സ്ത്രീധനം കൊടുപ്പാൻ താൻ പ്രാപ്തനാകുന്നു എന്നു വിചാരിക്കയായിരുന്നു.

സുറിയാനി പള്ളിയകം

ഇപ്രകാരം താൻ പതിവായിട്ടു പോയി വന്ന പള്ളിയുടെ വാതിൽക്കൽ ചെന്ന ഉടനെ ജനങ്ങൾ എല്ലാം ഏഴുനീറ്റു ആചാരം ചെയ്തപ്പോൾ അവന്റെ നിഗളം പൂൎത്തിയായി.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/6&oldid=148533" എന്ന താളിൽനിന്ന് ശേഖരിച്ചത്