താൾ:Ghathakavadam ഘാതകവധം 1877.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦


കയറുകൾ വഴി പ്ലാവിന്റെയും മറ്റും ഉച്ചിവരെ കേറിയ അഞ്ഞൂറോളും കാച്ചിലിന്റെ വള്ളികൾ ൟ തോട്ടത്തിനു നന്നാ ഭംഗികൂട്ടി. നിലത്തു പടൎന്നു കിടന്ന വെള്ളരിയുടെയും മത്തയുടെയും മഞ്ഞപ്പൂക്കൾ പല മാതിരി കാഴ്ചകൾക്കു ഇടയാക്കുകയും ഏതു കാറ്റിനെയും എതൃക്കത്തക്കവണ്ണം ഉറപ്പുള്ള തണ്ടേൽ നില്ക്കുന്ന ചേനയുടെ കുടപോലെയുള്ള ആകൃതിയെ കണ്ടു അതിശയിക്കേണ്ടതിനു കണ്ണിനെ ഒരുക്കുകയും ചെയ്തു.

പിന്നെ ഒരു പന്തിക്കൂൎക്കയും അതിനു വിപരീതമായിട്ടു ചീരയുടെ ചുവന്ന ഇലകളും തണ്ടുകളും കാണുന്നവൎക്കു തീരുമാനം ചൂടില്ലെന്നു തോന്നിപ്പോകത്തക്കവണ്ണം അത്ര കുറ്റമില്ലായ്മയുടെ ലക്ഷണം കാണിക്കുന്ന ചീനിയുടെ ചെറിയ വെളുത്ത പൂക്കളും ഉണ്ടായിരുന്നു. പിന്നെയും നാം ചേനയുടെ മുകൾഭാഗത്തു വിശേഷമായ തോരണംപോലെ നില്ക്കുന്ന കാച്ചിൽ വള്ളികളെയും മറ്റും നോക്കി വിചാരിക്കുമ്പോൾ ആനയുടെ വാസസ്ഥലങ്ങളെ ഭംഗി പിടിപ്പിക്കയും ക്രൂരതയുള്ള കടുവായുടെ ഗുഹകളുടെ ചുറ്റും പടൎന്ന കിടക്കയും ചെയ്യുന്ന സന്തോഷകരമായ പുഷ്പങ്ങളെ മനുഷ്യർ വളൎത്താതിരിക്കുന്നതിനെക്കുറിച്ചു മനസ്താപപ്പെടാതെ ഇരിപ്പാൻ പാടില്ല.

സന്തോഷം വരുത്തുന്നതായ ചുവന്ന കാക്കപ്പുവൊ മുണ്ടുവള്ളിയുടെ വല്യവെളുത്ത പുഷ്പമൊ കാട്ടിൽനിന്നുകൊണ്ടുവന്നു നടുന്നതിനു ആരും തുനിയുന്നില്ല. തൂണുകളായിട്ടും വളച്ചുവാതിലുകളായിട്ടും നമ്മുടെ ഭംഗിയുള്ള ആറുകളുടെ തീരങ്ങളിൽ ആകൃതി വെള്ളത്തിൽ പ്രതിബിംബിച്ചുകൊണ്ടു വളരുന്നതും സന്തൊഷം വൎദ്ധിപ്പിക്കുന്ന പുഷ്പങ്ങളൊടു കൂടിയവയുമായ വള്ളികൾ ആരും നൊക്കാതെ വിട്ടുകളയുന്നു. ഇന്ദ്യായിലെ അമ്മമാരും മക്കളുമെ ഒരു പുഷ്പത്തിന്റെ ആകൃതിയിൽ ഇത്ര അതിശയായി തന്റെ സ്നെഹവും സൎവ്വശക്തിയും വെളിപ്പെടുത്തുന്ന ആ ആളിനു സ്തോത്രം കൊടുക്കുന്നതിനു നിങ്ങളുടെ ഹൃദയങ്ങളെ ഉദ്യൊഗിപ്പിക്കയും നിങ്ങൾ നിങ്ങളുടെ കിടക്കകളിൽനിന്നു എഴുനീറ്റു വരുമ്പോൾ കാലത്തെ കാറ്റൊടു കൂടെ വരുന്ന പുഷ്പങ്ങളുടെ സുഗന്ധം നിങ്ങളെ എതിരേല്ക്കയും ചെയ്യെണ്ടതിനു പ്രകൃതിയുടെ ൟ രത്നങ്ങളിൽ ചിലതു നിങ്ങളുടെ വീടുകളുടെ മുമ്പിൽകൊണ്ടു വന്നു നടാത്തതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/52&oldid=148705" എന്ന താളിൽനിന്ന് ശേഖരിച്ചത്