താൾ:Ghathakavadam ഘാതകവധം 1877.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൮


പ്രാപ്തനായി എന്നു ഇനിക്കു തൊന്നിത്തുടങ്ങി. അവർ എന്നെ സ്നേഹിച്ചു നല്ല സമ്മാനങ്ങൾ ഞങ്ങൾക്ക ഉണ്ടായി തുടങ്ങി അപ്പോൾ വേലയിൽ കരേറ്റവും ശമ്പളക്കൂടുതലും ഉണ്ടായി. അവൾ ആ അപകടവഴിയിൽനിന്നു എന്നെ മാറ്റാതിരുന്നെങ്കിൽ ഞാൻ നിഗളിയും സൂക്ഷ്മ ക്കുറവുകാരനുമായി മിക്കപ്പോഴും വീട്ടിൽ താമസിക്കുന്നതിനു ഇടയായിപ്പോയേനെ. രക്ഷിതാവു കൂടാതെ നമ്മുടെ ചുറ്റും ഉള്ളവരിൽ എത്രയൊ ആളുകൾ നശിക്കുമ്പോൾ നാം നമ്മുടെ വേലയിൽ ഉറങ്ങുന്നതെങ്ങിനെ എന്നു അവൾ എന്നോടു പറകയുണ്ടായിരുന്നു. പിന്നെ വേറൊരു കരേറ്റം ഉണ്ടായി. അതിലും എന്നെ സഹായിച്ചതു അവൾ തന്നെ. എന്റെ മാന്ന്യ അവസ്ഥകൊണ്ട ധനവാന്മാരായ ലൌകീക മനുഷ്യരുടെ കൂട്ടത്തിൽ ഞാൻ ആയി. എന്റെ സ്നേഹവും നല്ല മനസ്സും കിട്ടെണ്ടതിനു ഞാൻ പലപ്പോഴും അവരുടെ വിരുന്നുകളിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ടു [പിന്നെ അവരെ എന്നോടു ബന്ധിച്ചിരുന്ന ഇരിമ്പു ചങ്ങല പൊട്ടിക്കെണ്ട സംഗതിയായ വിശുദ്ധ ശുശ്രൂഷയ്ക്കുള്ള ഒരുക്കം ഇനിക്കുണ്ടായി,] ശമ്പളക്കൂടുതലും അഭിവൃദ്ധിയോടും സൌഖ്യത്താടും കൂടിയ ഒരു നല്ല പടുതിയും എന്റെ ഹൃദയത്തിൽ മിക്കപ്പൊഴും ഉള്ള വിചാരങ്ങൾ ആയിരുന്നു. പുറമെ ഞാൻ നല്ലവനെന്നു തോന്നിച്ചു നടന്നു എങ്കിലും ൟ രഹസ്യവിചാരങ്ങൾ ഇനിക്കു ബഹു രസമായിരുന്നു. അവയെ മൂളയിൽവച്ചു തന്നെ നുള്ളിക്കളയുന്നതിനു പകരം പൂത്തു കായിച്ചു ആഖാന്റെ പൊൻകട്ടി പോലെ ആയിത്തീർന്നു. അതു പൊടിച്ചു ദൈവത്തിന്റെ കോപ പാത്രത്തിൽ ഇട്ടു ദഹിപ്പിക്കുന്നതു വരെയും തിരെ സമാധാനമില്ലാഞ്ഞു. ഇങ്ങിനത്തെ ഒരു ഹൃദയം പരിശുദ്ധാത്മാവിന്റെ ആലയമാകുന്നതു എങ്ങിനെ ലോകവിചാരങ്ങൾകൊണ്ടു ഞെരുക്കപ്പെടുന്ന ഹൃദയത്തിൽ താൻ എങ്ങിനെ വസിക്കും. വിശുദ്ധശുശ്രൂഷയ്ക്കു തന്നെത്താൻ ഏല്പിക്കുന്നതിനു ആത്മാവിനാൽ സത്യമായിട്ടു വിളിക്കപ്പെടാത്ത ഒരുവന്റെ മേൽ ബിഷോപ്പിന്റെ കൈവയ്ക്കുന്നതിനു താൻ എങ്ങിനെ സമ്മതിക്കും, ഇല്ല. എല്ലാം ഇല്ലാതാക്കെണം. ഹൃദയത്തിലെ ലോകവിചാരങ്ങൾ അശേഷം നീക്കെണം. ദൈവത്തിന്റെ പൈതൽ "യേശുക്രിസ്തുവിനെയും അവന്റെ കുരിശിലെ മരണത്തെയും അല്ലാതെ മറ്റൊന്നും അറി"വാൻ ആഗ്രഹിക്കയുമരുതു, ഇതു അവ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/50&oldid=148701" എന്ന താളിൽനിന്ന് ശേഖരിച്ചത്