അലിക്കുന്നതുവരെ നമ്മൾ തമ്മിൽ കാണുകയുമില്ല. ഇതാ ഞാൻ പോകുന്നു" എന്നു പറഞ്ഞുംവെച്ച ആ വൃദ്ധൻ പോകയും ചെയ്തു.
അന്യോന്യം വാദിച്ചുകൊണ്ടിരിക്കുന്ന കരുണയും കഠിനതയും കൂടെ തന്റെ മനസ്സിൽ ഒരു ത്രാസ്സിലിട്ടു തൂക്കി നോക്കിയുംകൊണ്ടു ആ നിഗളിയായ മനുഷ്യൻ ദൈവത്തിന്റെ പരിശുദ്ധ ശാബതയുടെ മേൽ ഒരു വിരി പോലെ വിരിക്കപ്പെട്ടിരിക്കുന്ന വിസ്താരമുള്ള ആകാശത്തിൻ കീഴിൽ ഏകനായി നിന്നു ഒരു വിരൽകൊണ്ടു ഒന്നു തൊടുക മാത്രം ചെയ്താൽ കരുണയുടെ തട്ടു താഴുകയും അവനു വളരെ നാളത്തേക്കുപരിതാപത്തിനിടയാകയും ചെയ്യും എന്നുള്ള പരുവത്തിൽ നില്ക്കയായിരുന്നു. "കരുണയുള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവൎക്കു കരുണ ലഭിക്കും" എന്നു അവന്റെ മനസ്സാക്ഷിയും പറഞ്ഞു അവനെ കുത്തിക്കൊണ്ടിരുന്നു. അപ്പോൾ ആ പുലയൎക്കു വേണ്ടി സങ്കടം പറയുന്ന നോട്ടത്തോടു കൂടിയതും സന്തോഷിപ്പിക്കുന്നതും അവനു എതൃത്തു കൂടാത്തതുമായ അവന്റെ മൂത്ത മകളുടെ മുഖം അവനു കാണപ്പെട്ടിരുന്നു എങ്കിൽ നിശ്ചയമായിട്ടു കരുണ തന്നെ തൂക്കത്തിൽ മുന്തി നിന്നേനെ. എങ്കിലും ആ നല്ല ദൂതു തൽക്കാലം അവിടെയില്ലായിരുന്നു. കലഹത്തിന്റെ ആരംഭത്തിങ്കൽ അവൾ പേടിച്ചു തന്റെ അമ്മൂമ്മയുടെ കൈക്കു പിടിച്ചുംകൊണ്ടു ഇരുവരും കൂടെ വഴിയിൽ എങ്ങും താമസിക്കാതെ കഴിയുന്നെടത്തോളം എളുപ്പത്തിൽ പള്ളിയിൽ ചെന്നു മുട്ടുകുത്തിയപ്പോൾ അവിടെ “നിന്നെ സ്നേഹിച്ചു ഭയപ്പെട്ടു നിന്റെ കല്പനകളിൻ പ്രകാരം ഉത്സാഹത്തോടു നടപ്പാനുള്ള ഹൃദയത്തെ ഞങ്ങൾക്കു തരുവാൻ നിനക്കിഷ്ടമുണ്ടാകേണമെ" എന്നുള്ളു ലിത്താനിയുടെ ആ ഭാഗം ചൊല്ലുകയായിരുന്നു. “നമ്മൾ ഇനിയും ഒരിക്കലും തമ്മിൽ കാണുകയില്ലാ" എന്നു പുലയൻ പറഞ്ഞ വാക്കു കോശികുൎയ്യന്റെ മനസ്സിൽ തൽക്കാലം ഒരു വ്യസനം തോന്നിച്ചു എങ്കിലും ക്ഷണനേരം കൊണ്ടു ആ വിചാരം അവനിൽനിന്നു മാറിപ്പോയി. ഉ