താൾ:Ghathakavadam ഘാതകവധം 1877.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭


നായിരുന്നപ്പോൾ അഞ്ചു രൂപായെ ഉണ്ടായിരുന്നുള്ളൂ ശമ്പളം. ഇപ്പോൾ അവളുടെ നിഗളം കണ്ടൊ അവളുടെ അപ്പൂപ്പൻ വെട്ടുകത്തിയുംകൊണ്ടായിരുന്നു നടന്നതു. അതു അവൾ ഓൎക്കുന്നില്ല"

ൟ ഒടുക്കം പറഞ്ഞതു അവൾക്കു ബഹു വ്യസനകരമായിരുന്നു. കാരണം തന്റെ വീട്ടുകാർ മുമ്പു പാപപ്പെട്ടവരായിരുന്നു എന്നു അതിൽനിന്നു വരുന്നു, എങ്കിലും ൟ വിചാരം അന്നേരത്തെക്കു മാത്രമെ ഉണ്ടായിരുന്നുള്ളു, അവളുടെ ഹൃദയം നന്നായിത്തുടങ്ങി. നിത്യപ്രാൎത്ഥനകൊണ്ടു അതിൽ വൎദ്ധനവും ഉണ്ടായി.

അവളുടെ പഠിത്വവും തുലോം നിമിഷമായിരുന്നു. അവളെ പഠിപ്പിച്ചു വന്ന തന്റെ ഭൎത്താവു നന്നാ പ്രയാസമുള്ള വാക്യങ്ങളുടെ അൎത്ഥം അവൾ ക്ഷണത്തിൽ പറയുന്നതു കേട്ടു സന്തോഷിച്ചപോയി അച്ചൻ തന്റെ വേല കുഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ ഊണുവൃത്തിയായിട്ടു ഒരുക്കി കിണ്ണനും മറ്റും നല്ലപോലെ തേച്ചുവച്ചിരിക്കയും വിളക്കു നല്ലവണ്ണം തെളിഞ്ഞു നില്ക്കയും പുരയിടം വൃത്തിയായിട്ടു തൂത്തു ഇട്ടിരിക്കയും തന്റെ ഭാൎയ്യ വെളുത്ത പുടകയും ചട്ടയുമായിട്ടു കുഞ്ഞിനെ മടിയിൽ വച്ചു വൈകിട്ടത്തേക്കുള്ള പാഠം പഠിപ്പാൻ താല്പൎയ്യത്തോടു കൂടെ ഒരു പുസ്തകവുംകൊണ്ടു ഇരിക്കയും ചെയ്തുവന്ന ആ നാളുകൾ തന്റെ ജീവകാലത്തിൽ വളരെ സന്തൊഷമുള്ള ദിവസങ്ങൾ ആയിരുന്നു എന്നു അദ്ദേഹം പറക പതിവുണ്ടായിരുന്നു.

അതുകൂടാതെ ഇങ്ങിനെയും പറഞ്ഞിട്ടുണ്ടു. “ദൈവകൃപയാൽ അവൾ ആ സമയംകൊണ്ടു നന്നാകാതിരുന്നു എങ്കിൽ ഞാൻ സംശയം കൂടാതെ ഇപ്പോൾ ചോവപ്പാടികളിൽ നടക്കയായിരുന്നേനെ. ഞാൻ മിക്കവാറും ഒരു കടിയനും നുണയനും നിശ്ചയമായിട്ടു ഒരു കള്ളനുമായിത്തീൎന്നു ഇപ്പോഴത്തെ എന്റെ സ്ഥിതിക്കു പകരം ഒരു രക്ഷിതാവു കൂടാതെ വിലങ്ങുമിട്ടു ഒരു അരിഷ്ടനായി മരിക്കെണ്ടിവന്നേനെ. എന്നാൽ ഇപ്പോൾ എന്തു വ്യത്യാസം അവളുടെ ശീലം സന്മാൎഗ്ഗത്തിലെക്കു തിരിക തന്നെ ആയിരുന്നു ഇനിക്കു ആവശ്യപ്പെട്ടിരുന്നതു. ഞങ്ങൾ ഒരുമിച്ചു വായിക്കയും സംസാരിക്കയും ചെയ്തു. അവൾ എന്നെ എന്റെ വേലയെ സ്നേഹിക്കുമാറാക്കി. എന്റെ മക്കളുടെ മനസ്സുകളെയും നല്ല വഴിയിലേക്കു തിരിക്കുന്നതിനു ഞാൻ മുമ്പിലത്തേതിൽ അധികം

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/49&oldid=148699" എന്ന താളിൽനിന്ന് ശേഖരിച്ചത്