താൾ:Ghathakavadam ഘാതകവധം 1877.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬


മക്കളെയും തന്റെ കൂടെ ഭക്ഷണത്തിനിരുത്തുക അവിടെ പതിവില്ലായിരുന്നു പലപ്പൊഴും ശ്രമിച്ചിട്ടുണ്ടു എങ്കിലും ധൈര്യക്കുറവുകൊണ്ടു പറ്റിയിട്ടില്ല. തന്റെ ഭാൎയ്യയും പൂൎവ്വാചാരത്തെ സ്നെഹിച്ചു വാക്കുകൊണ്ടു എതൃത്തിട്ടില്ലെങ്കിലും ഇരിക്കാൻ ഭാവിക്കുമ്പൊൾ അസാമാന്യമായി എന്തെങ്കിലും ഒരു വെലയുണ്ടാക്കിയിട്ടു അതിനിടയാകാതിരിക്കും. മോരു മറന്നുപൊയെന്നൊ പൎപ്പടം കാച്ചിയില്ലെന്നൊ മീൻകൊണ്ടു വന്നില്ലെന്നൊ, എന്തെങ്കിലും ഒന്നുണ്ടാക്കി മാൎത്തായെ പൊലെ അടുക്കളയിലെക്കു അവൾ പൊയ്ക്കളയും.

എങ്കിലും ഒരു കാൎയ്യം ഉണ്ടായിരുന്നു. അവൾക്കു തന്റെ വീട്ടിൽ സന്തൊഷവും ആനന്ദവും ഉണ്ടാകുവാൻ ഇടവരുത്തിയതു അദ്ദെഹം തന്നെ, അവർ തമ്മിൽ വിവാഹം ചെയ്ത ഇടയ്ക്ക അവൾ വിൺവാ പറച്ചിലിൽ നല്ല രസമുള്ളവളായിരുന്നു. സന്തൊഷത്തിനായിട്ടു പൊലും വായിപ്പാൻ അവൾക്കു പാടില്ലാഞ്ഞു. അങ്ങിനെ വളരെ സമയം അയൽവാസികളുടെ വൎത്തമാനങ്ങൾ അറിയുന്നതിൽ അവൾ സമയം പൊക്കിവന്നു. ഒരുത്തന്റെ വീട്ടിൽ ഒരു കല്ല്യാണമുണ്ടായാൽ അതിനെത്ര അരി വെയ്ക്കണമെന്നും കറികൾ എന്തെല്ലാം വെണമെന്നും സ്ത്രീധനം എന്തെന്നും ചമയകോപ്പുകൾ ഇന്നതെല്ലാം ആവശ്യമുണ്ടെന്നും അവയുടെ കൂലി വിവരവും മറെറാരുത്തന്റെ ആലയിൽ വച്ചിരിക്കുന്ന കാച്ചിൽ എത്രയുണ്ടെന്നും അവന്റെ പത്താഴത്തിനു കീഴെ ഒരു കുപ്പിയിൽ ഇട്ടു വച്ചിരിക്കുന്ന ചക്രത്തിന്റെ തുകയും മറ്റും സൂക്ഷ്മമായിട്ടു അവൾക്കു അറിവുണ്ടായിരുന്നു. ഇങ്ങിനെയുള്ള അനാവശ്യങ്ങളിൽ അവൾ ബഹുമിടുക്കിയായിരുന്നു എങ്കിലും തങ്ങളുടെ പുരയിൽ കിടക്കുന്ന നെല്ലിന്റെ വിലയെന്തെന്നു ഭൎത്താവും ചൊദിച്ചാൽ അറിവാൻ പാടില്ല. അവളുടെ മൂത്ത മകന്റെ മരണശേഷമെ ൟ ചെറുപ്പക്കാരി ഒരു ക്രിസ്ത്യാനി അമ്മ ആവാൻ തുടങ്ങുന്നുള്ളു.

അവൾ നന്നാകുന്നതിനുള്ള വഴിയിൽ ഒന്നാമത്തതു തങ്ങളുടെ വീടുവിട്ടു ഭൎത്താക്കന്മാരെയും ഉപേക്ഷിച്ചു അവിടെ വന്നു വെറ്റിലയും തിന്നു വൎത്തമാനം പറഞ്ഞു നേരംപോക്കിക്കൊണ്ടിരുന്ന ചില ആഭാസ സ്ത്രീകളെ മെലാൽ അവിടെ കെറരുതെന്നു വിരോധിച്ചതായിരുന്നു.

അപ്പോൾ അവർ അവളെ പരിഹസിച്ചു തുടങ്ങി, "അമ്പൊ അവളുടെ പൊണ്ണക്കാൎയ്യം. അവളുടെ മാപ്പിള ആശാ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/48&oldid=148697" എന്ന താളിൽനിന്ന് ശേഖരിച്ചത്