താൾ:Ghathakavadam ഘാതകവധം 1877.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൫


ഞാൻ അറിയും കൊശികുൎയ്യൻ തന്നെ. അവൻ തന്റെ പുലയരിൽ ഒരുവന്റെ കൊച്ചിനെ അബദ്ധത്തിൽ കൊന്ന പോയി എങ്കിലും അവൻ പാറാവിൽ അല്ല, അവൻ വഴിപ്പണി ചെയ്യുമെന്നും തൊന്നുന്നില്ല." അവരുടെ ഭോഷ്ക പറച്ചിൽ ഇങ്ങനെ നിറുത്തികളഞ്ഞതുകൊണ്ടു അവൎക്കു ഒട്ടും രസക്കെടുണ്ടാകാതെ അവിടെ ഇരുന്നു. അദ്ദെഹം വീണ്ടും വൎത്തമാനം തുടങ്ങുന്നതുവരെ മിണ്ടിയില്ല.

അപ്പൊൾ അച്ചൻ പറഞ്ഞു "എന്നാൽ ഇപ്പൊൾ ഞാൻ വന്നതു എന്തിനെന്നു പറയാം. ഞാൻ കഴിഞ്ഞ തവണ ഇവിടെ വന്നിരുന്നപ്പോൾ ഇനിയും വന്നാൽ ഞാൻ പറയിക്കുന്നതു കെൾക്കാമെന്നു നിങ്ങൾ പറഞ്ഞിരുന്നുവല്ലൊ അതു നിവൃത്തിക്കെണ്ടതിനാണ ഞാൻ വന്നിരിക്കുന്നതു"

ഉടനെ അവരെല്ലാവരും "കൊള്ളാം വായിച്ചാട്ടെ ഞങ്ങൾ കെൾക്കാം" എന്നു പറഞ്ഞു.

അച്ചൻ ഉപദേശികളിൽ ഒരുത്തനൊടു കൈകാട്ടി അപ്പൊൾ അവൻ ഒരു ചെറിയ പുസ്തകം എടുത്തു തെളിവായി വായിച്ചു. ഇങ്ങിനെ വായിച്ചുകൊണ്ടിരിക്കുമ്പൊൾ രണ്ടു മൂന്നു സ്ത്രീകൾ ശബ്ദം കെട്ടു വാതിലിന്റെ പുറകിൽ വന്നു എത്തി നോക്കി അപ്പൊൾ മതിലിന്റെ കിഴുത്തകളിൽ കൂടെ അദ്ദെഹം കുറെ കടലാസുകൾ അകത്തെക്കു ഇട്ടു. അവർ അതുകൊണ്ടു അച്ചൻ കടവിലെത്തുന്നതിനു മുമ്പു ഓടിച്ചെന്നു അതെടുത്തു പിന്നെ വള്ളത്തേൽ കെറുവാൻ ഭാവിച്ചപ്പൊൾ ചിരിച്ചുംകൊണ്ടു അവരൊടു ഇങ്ങിനെ പറഞ്ഞു "നിങ്ങൾ ഇനി കാണുന്ന ആളിനൊടു എന്നെക്കുറിച്ചു പറയുമ്പൊൾ എന്റെ കുപ്പായം പട്ടു എന്നൊ ഞാൻ പതിന്നാലു തണ്ടുവച്ച ഒരു ബൊട്ടെലാണു വന്നതെന്നൊ പറയരുതു തേണ്ടെ ൟ ഉടപ്പു വെള്ളത്തുണി തന്നെ. ഞാൻ വന്നതും രണ്ടു തണ്ടു മാത്രം ഉള്ള ഒരൊടി വള്ളത്തെലാണു" ഇതു കെട്ടു അവർ ചിരിച്ചു "ഉവ്വ ഉവ്വ ഞങ്ങൾ ഓൎക്കാം"എന്നു പറഞ്ഞു.

അദ്ദേഹം പിന്നെ തന്റെ വീട്ടിൽ എത്തി. അപ്പൊൾ ഉച്ചതിരിഞ്ഞു പൊയതുകൊണ്ടു ഉണ്ണാൻ അമളി ആയിരുന്നു രണ്ടു പുഞ്ചിരിയുള്ള മുഖങ്ങൾ തന്റെ വരവിനെ സന്തൊഷിപ്പിച്ചു. ഇളയ കുഞ്ഞിനെ അമ്മയുടെ കയ്യിൽനിന്നു താൻ മെടിച്ചപ്പൊൾ അവൾ ചൊറുകൊണ്ടു വരുവാനായിട്ടു പൊയി കോശികുൎയ്യൻ ചെയ്തുവന്നതു പൊലെ ഭാൎയ്യയെയും

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/47&oldid=148695" എന്ന താളിൽനിന്ന് ശേഖരിച്ചത്