താൾ:Ghathakavadam ഘാതകവധം 1877.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦

ക്കു സന്തോഷവും അവളുടെ ജീവനെ ഇങ്ങിനത്ത ഒരു അപകടത്തിലാക്കുവാൻ ഹെതുവായതു താനാകകൊണ്ടു പെരുത്തു ദുഃഖവുമുണ്ടെന്നു പറഞ്ഞു.

അപ്പൊൾ മറിയം പറഞ്ഞു "എങ്ങിനെ? അച്ചനതിലെൎപ്പെടാനിടയെന്തു"

"ആഹാ! നിയിരുന്ന വള്ളത്തെൽ വന്നു മുട്ടി നിന്നെ വെള്ളത്തിൽ വീഴിച്ചതു എന്റെ വള്ളം ആയിരുന്നു എന്നു നീ അറിഞ്ഞില്ലയൊ?" ഞാൻ എന്റെ ഇടവകയിൽ ഒരു ദൂരഭാഗത്തുപൊയി വരികയായിരുന്നു. വൃദ്ധനായ പൌലുസിനു സൌഖ്യം ഉണ്ടൊ എന്നറിവാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഒഴുക്കിന്റെ കൎശനംകൊണ്ടു വള്ളം പിടിച്ചെടത്തു നിന്നില്ല. നിന്റെ ജീവരക്ഷക്കു സഹായിച്ചതു എന്റെ ചെറുപ്പക്കാരായ ൟ സ്നെഹിതന്മാരായിരുന്നു"

ആ അറിയാത്തവൎക്കു വന്ദനം ചൊല്ലുവാനായിട്ടു മറിയം തന്റെ കണ്ണുകളെ ഉയൎത്തിയപ്പൊൾ അവ കണ്ണു നീരു കൊണ്ടു നിറഞ്ഞിരുന്നു നന്ദിവാക്കുകൾ അവളുടെ ഹൃദയത്തിൽ തിങ്ങിയിരുന്നു എങ്കിലും പുറത്തു പറവാൻ പാടില്ലാഞ്ഞു അതുകൊണ്ടു അവർ അതിനെക്കുറിച്ചു വിചാരിക്കാതിരിപ്പാൻ അവളൊടു അപെക്ഷിക്കയും ചെയ്തു.

മാത്തൻ പറഞ്ഞു: "നീ അതിനേക്കുറിച്ചു വിചാരപ്പെടെണ്ടാ. നിന്നെ രക്ഷിച്ചതു ഞങ്ങൾ മാത്രമായിരുന്നു, വൃദ്ധനായ പൌലുസു പുലയനായിരുന്നു ആദ്യം നിന്നെ പിടിച്ചു ഒഴുക്കത്തുനിന്നു മാറ്റിയതു കുഴഞ്ഞുപൊയപ്പൊഴെക്കു അവൻ വരാനിടയായതു ദൈവാധീനം തന്നെ. ഞാrർനിന്നിൽ ഏറെ ദൂരെയല്ലായിരുന്നു എങ്കിലും മുങ്ങുന്നതിനു മുമ്പുവന്നു പിടിപ്പാൻ ഒക്കുകയില്ലാഞ്ഞെനെ"

മറിയം "ഹാ പാപം പൌലുസു ഞാനിതിനു പകരം അവനെന്തു ചെയ്യുന്നു. എന്നാൽ അവൻ അന്നെരം അവിടെ വന്ന കാൎയ്യം അതിശയം തന്നെ. ഞങ്ങൾ അവനെ ദീനം കടുപ്പമായി അവന്റെ തറയിൽ കിടക്കുന്നതു കണ്ടേച്ചു വരുന്ന വഴിയായിരുന്നു."

അച്ചൻ:-- "ശരി തന്നെ എങ്കിലും കുറെ ദൂരത്തിൽ കെൾക്കത്തക്കവണ്ണം ഞാൻ വിളിച്ചതു നീ അറിഞ്ഞില്ലയൊ. പൌലുസിന്റെ വീടു അവിടെ അടുക്കലായിരുന്നു താനും" പിന്നെയും അടുക്കൽ നിന്നിരുന്നു കൊശി കുൎയ്യന്റെ നെരെ തിരിഞ്ഞു അദ്ദെഹം പറഞ്ഞു. "ആ രാത്രിയിൽ പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/42&oldid=148790" എന്ന താളിൽനിന്ന് ശേഖരിച്ചത്