താൾ:Ghathakavadam ഘാതകവധം 1877.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൫

ന്ന തീക്കനലുകൾ പോലെ വീണു ആ ദിവസം മുതൽ കോശികുൎയ്യന്റെ ശീലം ഒന്നു ഭേദപ്പെട്ടുതുടങ്ങി എങ്കിലും ഒരു ലോഹത്തെ ശുദ്ധിവരുത്തുന്നതിനുള്ള വേലകൾ ഒട്ടും ധൃതി കൂടാതെ ആയിരിക്കുന്ന പ്രകാരം തന്നെ ദൈവം മനുഷ്യനെ ശുദ്ധിചെയ്യുന്നതും തുലോം സാവധാനത്തിൽ ആകുന്നു:--


൯- ാം അദ്ധ്യായം

കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞ കാൎയ്യങ്ങളുടെ ശേഷം കറെദിവസമായപ്പോൾ വെള്ളം താണു അതു മീനമാസം ആയിരുന്നു. എന്തെന്നാൽ ആ മാസത്തിൽ ചിലപ്പോൾ കിഴക്കു പെയ്യുന്ന വലിയ മഴകൾ ആറ്റിൽ കടുപ്പമായ വെള്ളപ്പൊക്കത്തിനു ഇടയാക്കുക പതിവാണു. വെള്ളം പൊങ്ങുമെന്നുള്ള പെടിയായിരുന്നുവെല്ലൊ ഞായറാഴ്ച കാലത്തു യജമാനനും പുലയനുമായി ഭയങ്കരമായ വഴക്കിനു കാരണം എന്നാൽ ആ വ്യാകുലം ൟ സമയംനിന്നുപോയി. ആറു സാവധാന ഗതിയിലാകയും ചെയ്തു. എന്നാൽ യജമാനൻ അങ്ങിനെ അല്ലായിരുന്നു. അവന്റെ മുഖത്തു സദാ ഒരു മങ്ങലും അവന്റെ പ്രവർത്തികളിലൊക്കെയും ആധിയോടു കൂടിയ ഒരു മൌനവും ഉണ്ടായിരുന്നു. അവൻ വയലിൽ പോയതു ഒരു സാദ്ധ്യവും കൂടാതെ അലഞ്ഞു നടക്കയായിരുന്നു എന്നു അവനു തോന്നി. അവൻ വീട്ടിലേക്കു തിരിച്ചുവന്നതും സന്തോഷത്തോടുകൂടെ അല്ലായിരുന്നു. അവന്റെ പ്രസാദമുള്ള കുഞ്ഞുങ്ങളുടെ ചിരിയും ഫലിതവും അവനെ രസിപ്പിച്ചില്ല. അങ്ങിനെ ആയപ്പോൾ അവർ ലജ്ജിച്ചു അവനിൽനിന്നു മാറിക്കളഞ്ഞു. അവൻ വളരെ നാളായി കാത്തുകൊണ്ടിരുന്ന വിളവു ക്ഷുദ്രം കൊണ്ടെന്ന പോലെ അത്ര എളുപ്പത്തിൽ കൊയ്തു മെതിച്ചു പുലയരു നിശ്ചയിച്ചിരുന്നതുപോലെ ശാബത കഴിഞ്ഞ ഉടനെ കൊയിത്തുതുടങ്ങി. മുതലാളി എങ്കിലും മേൽവിചാരക്കാരനെങ്കിലും കൂടാതെ വെല അവരുടെ ആഗ്രഹത്തിലധികം തീരുകയും ചെയ്തു. വൃദ്ധന്മാർ നടുവിൽനിന്നു വലതുഭാഗത്തു ചെറുപ്പക്കാരെയും ഇടത്തുവശത്തു ബലമുള്ള സ്ത്രീകളെയും

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/35&oldid=148783" എന്ന താളിൽനിന്ന് ശേഖരിച്ചത്