വനിലവിളി കേൾക്കയുംചെയ്തു. ൟ വെട്ടംകൊണ്ടു തലമുകളിലുണ്ടെന്നും ആ ചെറുപ്പക്കാരിരുവരും പുറകെ എത്തുന്നു എന്നും അവൻ അറിഞ്ഞു. ആ വളവിനു മുകളിൽ വച്ചുപിടിക്കണമെന്നായിരുന്നു അവന്റെ താല്പൎയ്യം എന്തന്നാൽ അവിടെ ഒഴുക്കു കൎശനമായിട്ടു ഉണ്ടായിരുന്നു. അതു കൂടാതെ അപകടം വൎദ്ധിപ്പിച്ചേക്കാകുന്നതായ ചില പാലക്കാലുകളും ആ സ്ഥലത്തു നില്പുണ്ടായിരുന്നു. ൟ സമയം ഒരു വല്ല്യ നഗ്നരൂപം ഉറച്ചു നിലവിളിച്ചുംകൊണ്ടു കരയിൽ നിന്നു ആറ്റിലോട്ടു ചാടുകയും മുങ്ങുവാൻ തുടങ്ങിയ പെണ്ണിനെ ഒരു മാത്രകൊണ്ടു എടുത്തു പൊക്കി പിടിക്കയും ചെയ്തു. അപ്പനു വെളുത്ത തുണി വെള്ളത്തിനുമീതെ കണ്ടു ശ്വാസം നേരെ വീഴുകയും ചെയ്തു. "എന്റെ കുഞ്ഞു രക്ഷപെട്ടു ദൈവത്തിനു സ്തുതി" എന്നു അവൻ പറഞ്ഞു. ഇത്ര പെട്ടന്നു വന്നു സ്തംഭിച്ചുപോകുന്നതിനു മുമ്പു ചെന്നു പിടിച്ചു തന്റെ മകളെ രക്ഷിച്ച പുള്ളി ആര എന്നു അവൻ അറിഞ്ഞില്ല. ഇതെല്ലാം ൟ പറഞ്ഞതിനിടയിൽ കഴിഞ്ഞു വള്ളം അടുത്തു വന്നപ്പോൾ ൟ അബദ്ധത്തിനു ഹേതുവായ വള്ളത്തിൽ താൻ ആദ്യം കണ്ടിട്ടുള്ളവരായ ആ രണ്ടു ചെറുപ്പക്കാരിൽനിന്നു ബോധം കെട്ടുപോയ തന്റെ മകളെ അപ്പൻ വാങ്ങിച്ചു അവൾക്കു ശ്വാസം ഉണ്ടായിരുന്നു. അതിവേദനയോടിരുന്ന അപ്പൻ അവളെ തന്റെ നെഞ്ചോടു അണെച്ചുപിടിച്ചപ്പോൾ ആ നിക്ഷേപത്തോടു കൂട്ടി നോക്കിയാൽ തന്റെ ലൗകിക സമ്പത്തൊക്കെയും തുലോം നിസ്സാരം തന്നെ എന്ന അവനു ബോധം വന്നു. ആ ചെറുപ്പക്കാർ വള്ളത്തെൽ കയറി തണ്ടു എടുത്തു എങ്കിലും തന്റെ മകളെ രക്ഷിച്ചതായി കോശി കുൎയ്യൻ കണ്ട ആ കറുത്ത സ്വരൂപത്തെ എങ്ങും കാണ്മാനില്ലായിരുന്നു. അതിനാൽ അവൻ "പക്ഷെ എന്റെ കാഴ്ചയുടെ കുറ്റമായിരിക്കും" എന്നു പറഞ്ഞ ഉടനെ ഒരു തല വെള്ളത്തിൻ മീതെ പൊങ്ങി. ഒരു അഗാധ അൎത്ഥമുള്ള ശബ്ദത്തോടു കൂടെ "നീ എന്റെ കുഞ്ഞിനെ കൊന്നു ഞാനൊ നിന്റതിനെ രക്ഷിച്ചിരിക്കുന്നു നമ്മൾ ഇപ്പോൾ സമന്മാരായി" എന്നിങ്ങനെ പറഞ്ഞു ആ തല കാഴ്ചയിൽനിന്നു മറകയും ചെയ്തു. ൟ വാക്കുകൾ കോശികുൎയ്യന്റെ ഹൃദയത്തിൽ ഇരിമ്പേൽ എന്നപോലെ അല്ല. വിലപിടിച്ച ഒരു ലോഹത്തിന്മേൽ വീണു അതിനെ ഉരുക്കി കീടനെ വേർതിരിക്കു
താൾ:Ghathakavadam ഘാതകവധം 1877.pdf/34
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൪
