താൾ:Ghathakavadam ഘാതകവധം 1877.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പോൾ ആ കൂട്ടത്തിൽ പുരികത്തേലൊരടികൊള്ളുകയാൽ കണ്ണുനീരോടു കൂടെ പേടിച്ചു കയ്യുംകെട്ടി നില്ക്കുന്ന ഒരു വൃദ്ധനോടു കോശികൎയ്യൻ നിന്റെ പ്രസംഗവും പ്രാൎത്ഥനയുംകൊണ്ടാണു ഇതൊക്കെ എന്നു പറഞ്ഞുംവെച്ചു ഉടൻ തന്നെ ഒരു വേലക്കാരനോടു “എടാ അവനെ പിടിച്ചു കെട്ടു" എന്നു വരുതികൊടുത്തു. അതിന്റെ ശേഷം ആ വയസ്സനെ പിന്നെയുമടിപ്പാനായിട്ടു ഓങ്ങിയപ്പോൾ അവന്റെ പുലക്കള്ളി ഒരു കൊച്ചിനെയും എളിയിൽ വെച്ചുംകൊണ്ടു അവരുടെ ഇടയിൽ ഓടിവന്നു കേറി. അപ്പോൾ ആ ഓങ്ങിയവടി മറെറങ്ങും കൊള്ളാതെ ആ കൊച്ചിനിട്ടു കൊണ്ടു ഉടൻ തന്നെ ശവമായി താഴെ വീഴുകയും ചെയ്തു. അപ്പോൾ എല്ലാവരും കൂടെ കൂട്ടം നിലവിളിച്ചു “അയ്യൊ കുലപാതകം ഒരു കുലപാതകം എന്നു പറഞ്ഞുംകൊണ്ടു ഓടിപ്പോകയും ചെയ്തു.


൨--ാം അദ്ധ്യായം

ആ ശബ്ദം ക്രമത്തിനില്ലാതെയായി നിഗളിയായ കോശികുൎയ്യൻ മരിച്ചുകിടക്കുന്ന കൊച്ചിന്റെയും ആ വൃദ്ധനായ പുലയന്റെയും അടുക്കൽ വളരെ ചഞ്ചലത്തോടു കൂടെ നിൽക്കയും ചെയ്തു. അല്പനേരത്തേക്കു ആ വയസ്സൻ ശവത്തേൽ തന്നെ നോക്കിക്കൊണ്ടു നിന്നു എങ്കിലും ഒടുക്കം അവൻ അതിവ്യസനത്തോടുകൂടെ തന്റെ കൈ മലൎത്തിപ്പിടിച്ചുകൊണ്ടു ആകാശത്തിലേക്കു നോക്കി ഇപ്രകാരം പ്രാൎത്ഥിച്ചു. "കരുണയും സ്നേഹവുമുള്ള രക്ഷിതാവേ ഞങ്ങളെ ദൎശിച്ചു മനസ്സലിയേണമെ ഞങ്ങളുടെ കഠിനക്കാരനായ യജമാനനോടു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യേണമേ. ൟ പാപം അവന്റെ മേൽ വെക്കരുതേ. ആമെൻ ആമെൻ." അതിന്റെ ശേഷം കുനിഞ്ഞു അല്പം മുമ്പെ അവന്റെ വൃദ്ധതയെ സന്തോഷിപ്പിക്കുന്നതായിരുന്ന ആ ശവം കയ്യിലെടുത്തുംകൊണ്ടു ആ ജാതിക്കെ പതിവില്ലാത്ത ഒരു ധൈൎയ്യത്തോടും കൂടെ മിക്കവാറും ദീൎഘദൎശനരീതിയിൽ കുറ്റക്കാരനായ തന്റെ യജമാനനോടു ഇപ്രകാരം പറഞ്ഞു:- "ഞാൻ കഴിഞ്ഞുപോയവരുടെ കാലത്തെ ഇപ്പ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/3&oldid=149035" എന്ന താളിൽനിന്ന് ശേഖരിച്ചത്